ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ അമീര്‍ എന്ന വലിയ ഉത്തരവാദിത്തം എന്നിലര്പ്പിതമായിരിക്കുകയാണ്. കേരളത്തിലെ ജമാഅത്ത് അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതിയുടെയും അഭിപ്രായമാരാഞ്ഞ ശേഷം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി സാഹിബ് ആ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുകയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെ ഓര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. വിശേഷിച്ചും വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളില്‍ നാഥനുമായി നിങ്ങള്‍ നടത്തുന്ന സ്വകാര്യമായ സംഭാഷണങ്ങളിലും പ്രാര്‍ഥനകളിലും എനിക്ക് വേണ്ടിയും നിങ്ങള്‍ പ്രാര്‍ഥിക്കണം.
കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ സഹപ്രവര്‍ത്തകരുടെ സഹായങ്ങളും സഹകരണവും ഉപദേശങ്ങളും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ എനിക്കേറെ സഹായകമായിട്ടുണ്ട്. തീര്‍ച്ചയായും എന്റെ പ്രാര്‍ഥനകളില്‍ നിങ്ങളുണ്ട്. തുടര്‍ന്നുള്ള നാളുകളിലും ഓരോ സന്ദര്‍ഭങ്ങളിലും പ്രാര്ഥനയോടൊപ്പം നിങ്ങളുടെ സഹായ സഹകരണങ്ങളും നിര്‍ദേശങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കതാവാശ്യമുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.