പി.മുജീബുറഹ്മാന്‍

പ്രഭാഷകന്‍. സംഘാടകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീര്‍. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വ്യക്തിവിശേഷം: 1972 മാര്‍ച്ച് 5 ന് മര്‍ഹും പി.മുഹമ്മദിന്റെയും ഫാത്തിമ സുഹ്‌റയുടെയും മകനായി മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ജനനം. വിദ്യാഭ്യാസം ബി.എ, ബി.എഡ്, സെറ്റ്. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. 2000 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. സോളിഡാരിറ്റി നേതൃത്വത്തിലിരിക്കെ കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്റെ സള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, പ്ലാച്ചിമട സമരം, ചെങ്ങറ സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യ: ജസീല, മക്കള്‍: അമല്‍ റഹ്മാന്‍, അമാന വര്‍ദ, അശ്ഫാഖ് അഹ്മദ്, അമീന അഫ്‌റിന്‍.