തൃശൂർ: രാജ്യത്ത് വർഗീയ ധ്രുവീകരണവും ആഭ്യന്തര സംഘർഷവും സൃഷ്ടിക്കാനുള്ള സംഘ് പരിവാർ ശ്രമത്തിന്റെ ഭാഗമാണ് അസമിൽ 40 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചതിനു പിന്നിലെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. പെരുമ്പിലാവിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടരുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെ അസംതൃപ്തമായ ഒരു വിഭാഗത്തെ ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, പി.മുജീബ് റഹ് മാൻ, പി പി അബ്ദുറഹ്മാൻ പെരിങ്ങാടി എന്നിവർ സംസാരിച്ചു. TA മുനീർ സ്വാഗതവും പറഞ്ഞു.
പൗരത്വ റജിസ്റ്റർ: വർഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം
