ശക്തമായി തുടരുന്ന മഴയുടെ കെടുതിയിൽ നിന്നും കേരളീയ സമൂഹത്തിനാശ്വാസം ലഭിക്കാൻ വിശ്വാസികൾ പ്രാർഥിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മാനുഷിക കഴിവുകൾക്കപ്പുറത്താണ് നിലവിലെ സ്ഥിതിഗതികൾ. സർവ്വശക്തനിൽ അഭയം പ്രാപിച്ച് പ്രാർഥന നടത്താൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തണമെന്ന് അമീർ പറഞ്ഞു.
മഴക്കെടുതി വ്യാപിക്കുന്നു, പ്രാർഥിക്കണം
