വയനാട് ജില്ലയില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതികള്‍ക്ക് മണിക്കുട്ടി എസ് പിള്ളയുടെ സ്നേഹസമ്മാനം. തന്റെ കൈവശമുള്ള അന്‍പത് സെന്റ് ഭൂമിയാണ് തലചായ്ക്കാന്‍ മണ്ണില്ലാത്തവര്ക്കായി വീടൊരുക്കാന്‍ മണിക്കുട്ടി എസ പിള്ള പീപ്പ്ള്‍സ് ഫൗണ്ടേഷന് കൈമാറിയത്. നിരാലംഭര്‍ക്ക് ആശ്വാസമേകാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് മീഡിയ വണ്‍ നടത്തുന്ന സ്നേഹസ്പര്‍ശം പരിപാടിയാണ് ഈ ഭൂമി പീപ്പ്ള്‍സ് ഫൗണ്ടേഷന് കൈമാറാന്‍ അവര്‍ക്ക് പ്രചോദനമായത്. മലയാളത്തിലെ വാനമ്പാടി എസ് ചിത്രയുടെ സ്നേഹസ്പര്‍ശം പരിപാടിയുടെ അവതാരിക. ഓള് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സില്‍ നിന്നും നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച മണിക്കുട്ടി എസ് പിള്ളക്ക് അനന്തരാവകാശമായി ലഭിച്ച ഭൂമിയാണ് ദാനമായി നല്‍കിയത്. ഭൂമിയുടെ രേഖ പീപ്പ്ള്‍സ് ഫൗണ്ടേഷന് ചെയര്മാന് പി.മുജീബ് റഹ്മാന് മണിക്കുട്ടി എസ്.പിള്ളയില്‍ നിന്നും ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി ദുരിതാശ്വാസ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആര്. യൂസുഫ് , കോഴിക്കോട് ചര്‍ച്ച് ഓഫ് ഹോപ്പ് പാസ്റ്റര്‍ സാബു വര്‍ഗ്ഗീസ് , ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് അബ്ദുല്ല കണ്ണാടിക്കല്‍ ദുരിതാശ്വാസ സെല്‍ ജില്ലാ ചെയര്മാന് മലിക് ശഹബാസ് എന്നിവര്‍ സംസാരിച്ചു.
പീപ്പിള്‍സ് ഫൗണ്ടേഷന് സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും ദുരിതാശ്വാസ സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.സമീര്‍ നന്ദിയും പറഞ്ഞു.