ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീറായി പി.മുജീബുറഹ്മാനേയും ജനറല്‍ സെക്രട്ടറിയായി വി.ടി അബ്ദുല്ലക്കോയയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേർന്ന സംസ്ഥാന കൂടിയാലോചന സമിതിയുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന അമീർ എം ഐ അബ്ദുൽ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നിലവിൽ സംഘടനയുടെ അസിസ്റ്റന്റ് അമീറായിരുന്ന മുജീബുറഹ്മാൻ നേരത്തെ രണ്ടു തവണ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളെജിലാണ് പഠനം പൂര്‍ത്തീകരിച്ചത്. നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശിയാണ്.
കേരള ഹജ്ജ് കമ്മറ്റി അംഗമായ വി.ടി അബ്ദുല്ലക്കോയ നിലവിൽ സംഘടനയുടെ അസി.അമീറായിരുന്നു. തളിക്കുളം ഇസ്ലാമിയാ കോളെജ്, ദഅ്വാ കോളെജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുല്ലക്കോയ എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.