ഇടുക്കി: പ്രളയ പുനരധിവാസ–പിന്നാക്ക ശാക്തീകരണത്തിന്റെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ തൊടുപുഴ ഇടവെട്ടിയിൽ വീട് നിർമിച്ചു നൽകി.വീട് കൈമാറ്റവുമായി ബന്ധപ്പെട്ടു നടന്ന യോഗം ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജഹാൻ നദ് വി ഉദ്ഘാടനം നിർവഹിച്ചു.
പ്രയസപ്പെടുന്ന മനുഷ്യരുടെ വിഷമങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ കഴിയാത്ത ഒരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ സാധിക്കുകയില്ല.ഒരു കുടുംബത്തെ കൈപിടിച്ചുയർത്തുന്നതിലൂടെ മാനവിക മൂല്യങ്ങളോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും കൂടിയാണ് ഉയർത്തപ്പെടുന്നത്.കാരുണ്യത്തിന്റെ കരങ്ങൾ നീട്ടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആഹ്വാനത്തിനു കേരള ജനതയുടെ അംഗീകാരം പീപ്പിൾ ഫൗണ്ടേഷനിലൂടെ പ്രാവർത്ഥികമാക്കുന്ന മഹനീയ മുഹൂർത്ഥമാണ് ഇത്തരം വീട് കൈമാറ്റത്തിലൂടെ സാധ്യമാകുന്നതെന്നദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹലീം,വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ എസ് സുബൈർ, വീട് നിർമാണ കൻവീണർ അഫ്സൽ ഹുസ്സൈൻ,ഹംസ കാഞ്ഞാർ തുടങ്ങിയവർ പങ്കെടുത്തു.