Malappuram

ജാമിഅ മില്ലിയ്യ: പരിക്കേറ്റ വിദ്യാർത്ഥിയെ സന്ദർശിച്ചു

മൊറയൂർ: ഡൽഹി ജാമിഅ മില്ലിയ്യ അൽ ഇസ്‌ലാമിയ്യയിലെ വിദ്യാർത്ഥി മുബഷിർ ഹുദവിയെ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.

ജാമിഅ മില്ലിയ്യ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ സമരത്തിൽ ഡൽഹി പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ വിദ്യാർത്ഥിയാണ് മുബഷിർ. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുന്നാസർ വള്ളുവമ്പ്രം, ഏരിയാ സെക്രട്ടറി അബൂബക്കർ മുണ്ടിതൊടിക, ഡോ. യൂസുഫ് അമീൻ വള്ളുവമ്പ്രം, അബ്ദുൽ ഹാദി മൊറയൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Comment here