District NewsErnakulam

പീപ്പിൾസ് ഫൗണ്ടേഷന് എറണാകുളം ജില്ലാ ക്ഷീര വകുപ്പിൻറെ ആദരം

മൂവാറ്റുപുഴ : 2018 ആഗസ്റ്റിലെ പ്രളയ ദുരിത ബാധിതരായ ക്ഷീര കർഷകരുടെ ജീവനോബാധികൾ പുനഃ സ്‌ഥാപിക്കുന്നതിൽ വഹിച്ച സ്തുത്യർഹമായ സേവനത്തിന് പീപ്പിൾസ് ഫൗണ്ടേഷനെ എറണാകുളം ജില്ലാ ക്ഷീര വകുപ്പ് ആദരിച്ചു. മൂവാറ്റുപുഴയിൽ നടന്ന ജില്ല ക്ഷീര സംഗമത്തിൽ വി.പി.സജീന്ദ്രൻ എം.എൽ.എ യിൽ നിന്ന് പീപ്പിൾസ് ഫൗണ്ടേഷൻ മേഖല കോർഡിനേറ്റർ ത്വൽഹത് ആദരവ് ഏറ്റുവാങ്ങി . ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു .എറണാകുളം ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ നടപ്പാക്കിയ പ്രളയ പുരധിവാസ പദ്ധതിയുടെ ഭാഗമായാണ് ക്ഷീര കർഷകർക്ക് കറവ പശുക്കളെ നൽകിത് . ക്ഷീര വകുപ്പ് ഓഫീസർ സഫീനയുടെ നേതൃത്വത്തിലാണ് അർഹരായ ക്ഷീര കർഷകരെ കണ്ടെത്തിയിരുന്നത്.

Comment here