District NewsKottayam

കോട്ടയത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ഉജ്ജ്വല പ്രതിഷേധം

കോട്ടയം: പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുക എന്നാവാശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വമ്പിച്ച പ്രതിഷേധം കോട്ടയം നഗരത്തിൽ നടത്തി. മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ വൻ പ്രതിഷേധമുയർത്തി നടന്ന ബഹുജന മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. നാഗമ്പടത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരം ചുറ്റി പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.എം.എ സമദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാമിഅ മില്ലിയ വിദ്യാർത്ഥി അൻസിന ഹാറൂൺ, സോളിഡാരിറ്റി എസ്.ഐ.ഓ, ജി.ഐ.ഓ തുടങ്ങിയ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Comment here