AlappuzhaDistrict News

പൗരത്വ നിയമ ഭേദഗതി: ആലപ്പുഴയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രക്ഷോഭം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലിയും സമ്മേളനവും നടന്നു. ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി സംഘടിപ്പിച്ച ആസാദി പ്രക്ഷോഭത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ അണിനിരന്നു. പൗരത്വത്തിന് വേണ്ടിയുള്ള സമരത്തെ ആശയക്കുഴപ്പങ്ങളിൽ മുക്കാനാവില്ലന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടന നിർവഹിച്ചു കൊണ്ടു പറഞ്ഞു. മതങ്ങളുടെ ആശയങ്ങളുമായി ആരോഗ്യകരമായ സാംസ്കാരിക സംവാദമാണ് ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിയില്ലായ്മയുടെയും നുണകളുടെയും ബലത്തിലാണ് സംഘ് പരിവാർ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന്സ സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ഹക്കിം പാണാവള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, ഫാദർ പയസ് ആറാട്ടുകുളം, എ.എം നസീർ, വിആര്‍ അനൂപ് , ഹുസൈബ് വടുതല, മോഹന്‍ സി മാവേലിക്കര, എ എം നൗഫല്‍ ,സാഗര്‍ ഇഖ്ബാല്‍ , ആര്‍ ഫൈസല്‍ കെ കെ സഫിയ ഹബീബ് റഹ്മാന്‍ സിത്താര ജബ്ബാര്‍ എന്നിവർ സംസാരിച്ചു.

Comment here