കാസർകോട്: പ്രകൃതി ദുരന്തമായെത്തിയ പ്രളയത്തെ ഒരുമിച്ച് നിന്ന് അതിജീവിച്ച കേരളം ഫാസിസ്റ്റ് നിർമ്മിത കരിനിയമങ്ങളുടെ പ്രളയത്തെയും അതിജീവിക്കാൻ രാജ്യത്തിന് മാതൃകയാകുമെന്ന് പ്രശസ്ത എഴുത്തുകാരൻ രാമനുണ്ണി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും അസാധുവാക്കുക എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം അന്യവത്ക്കരിച്ച് ഇല്ലാതാക്കാവുന്നതല്ല രാജ്യത്തിന്റെ പൈതൃകമെന്നും, സംഘ് പരിവാറിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അനൂപ് വി.ആർ, സലീം മമ്പാട്, മുഹമ്മദ് വടക്കേക്കര, എ.എം കടവത്ത്, അമ്പുഞ്ഞി തലക്ലായി, വി.കെ ജാസ്മിൻ, യു.സി മുഹമ്മദ് സാദിഖ്, റാസിഖ് മഞ്ചേശ്വരം, ആയിഷത്ത് സുമൈല , ഡോ. ഷഫ്ന മൊയ്തു, ബഷീർ ശിവപുരം തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ബായാർ സ്വാഗതവും ബി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.കാസർകോട്: പ്രകൃതി ദുരന്തമായെത്തിയ പ്രളയത്തെ ഒരുമിച്ച് നിന്ന് അതിജീവിച്ച കേരളം ഫാസിസ്റ്റ് നിർമ്മിത കരിനിയമങ്ങളുടെ പ്രളയത്തെയും അതിജീവിക്കാൻ രാജ്യത്തിന് മാതൃകയാകുമെന്ന് പ്രശസ്ത എഴുത്തുകാരൻ രാമനുണ്ണി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും അസാധുവാക്കുക എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം അന്യവത്ക്കരിച്ച് ഇല്ലാതാക്കാവുന്നതല്ല രാജ്യത്തിന്റെ പൈതൃകമെന്നും, സംഘ് പരിവാറിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അനൂപ് വി.ആർ, സലീം മമ്പാട്, മുഹമ്മദ് വടക്കേക്കര, എ.എം കടവത്ത്, അമ്പുഞ്ഞി തലക്ലായി, വി.കെ ജാസ്മിൻ, യു.സി മുഹമ്മദ് സാദിഖ്, റാസിഖ് മഞ്ചേശ്വരം, ആയിഷത്ത് സുമൈല , ഡോ. ഷഫ്ന മൊയ്തു, ബഷീർ ശിവപുരം തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ബായാർ സ്വാഗതവും ബി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.