District NewsKannur

ബഹുസ്വരമുയർത്തി ആയിരങ്ങളുടെ സിറ്റിസൺസ് സ്ക്വയർ

കണ്ണൂർ: രാഷ്ട്രീയ സാംസ്കാരിക മത രംഗത്തെ വ്യത്യസ്ത വീക്ഷണമുള്ളവർ ഒരേ സ്വരത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ശബ്ദമുയർത്തി സിറ്റിസൺസ് സ്ക്വയറിൽ ആയിരങ്ങൾ ഒത്തു ചേർന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സ്റ്റേഡിയം കോർണറിൽ നടത്തിയ ഏകദിന സ്ക്വയർ രാജ്യത്ത് സ്വാതന്ത്ര്യവും പൗരാവകാശവും സംരക്ഷിക്കാനുള്ള സമരം വിജയം ഭരിക്കുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ചു.

ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം വിജയം വരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആത്മാവും ശരീരവും ഈ സമരത്തോടൊപ്പമാണ്. മതേതര ഇന്ത്യയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടത് കൊണ്ട് ഈ സമരം വിജയിക്കേണ്ടത് മുഴുവൻ ജനങ്ങളുടെയും ആവശ്യമാണെന്നും ഇതൊരു ധർമ്മ സമരമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.
മാധ്യമം മീഡിയ വൺ എഡിറ്റർ ഒ.അബ്ദുറഹിമാൻ, കെ.പി., രാമനുണ്ണി, ഡോ.എസ്.പി.ഉദയകുമാർ, കെ.സി.ഉമേഷ് ബാബു, ഇബ്രാഹിം വെങ്ങര, എം.ഗീതാനന്ദൻ, വി.കെ. അബ്ദുൽ ഖാദർ മൗലവി, സുരേഷ് ബാബു എളയാവൂർ, അബ്ദുറഹിമാൻ കല്ലായി, യു.പി.സിദ്ദീഖ്, വി.ആർ.അനൂപ്, ടി.പി.മുഹമ്മദ് ശമീം, ഡോ. ഡി.സുരേന്ദ്രനാഥ്, പി.കെ. പാറക്കടവ്, എൻ.പി.ചേക്കുട്ടി, എ.സജീവൻ, ടി.പി.ചെറുപ്പ, അഡ്വ.പി.എ. പൗരൻ, കെ.ടി. ബാബുരാജ്, ഗോപാലൻ മേനോൻ, കെ.സുനിൽകുമാർ, മൃദുല ഭവാനി, സുനിൽ കൊയിലേരിയൻ, സൈനുദ്ദീൻ കരിവള്ളൂർ, അബ്ദുൽ ജലീൽ ഒതായി, ഷുക്കൂർ ചക്കരക്കൽ, തുടങ്ങിയവർ അഭിവാദ്യം ചെയ്തു..
സമരക്കവിതാ സമാഹാരം പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു.തനിമാ കലാ സാഹിത്യ വേദിയുടെ സമര കാൻവാസ് ചിത്രകാരൻ എൻ.പി. സന്തോഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ മൊയ്തു മായിച്ചാൻകുന്ന്, എം.കെ.മറിയു, സതീശൻ മൊറായി, നീരൻജ് സതീഷ്, സി.കെ.മുനവ്വിർ എന്നിവർ കവിതയവതരിപ്പിച്ചു. ദാന റാസിഖ് സമര ഗീതം ആലപിച്ചു. സമര റിബൺ എ.പി.പ്രഭാകരൻ കെ.പി.അബ്ദുൽ അസീസിന്റെ തലയിൽ കെട്ടി പ്രകാശനം ചെയ്തു.
നിഷാത ഇംതിയാസ്, ഖദീജ ഷിറോസ്, സൽമാനുൽ ഫാരിസ്, പി.ബി.എം. ഫർമീസ്, കെ.പി. ആദം കുട്ടി, കെ.എം.മഖ്ബൂൽ തുടങ്ങിയവർ നേതൃത്വം നൽകി.

Comment here