Palakkad

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതിഷേധ സമ്മേളനം

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പാലക്കാട് ഏരിയയുടെ നേതൃത്വത്തിൽ പുതുപ്പള്ളിത്തെരുവിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതിയംഗം അബ്ദുൽ ഹകീം നദ് വി ഉദ്ഘാടനം ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ വേർതിരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വംശീയധിഷ്ഠിതമായ സംഘ്പരിവാർ അജണ്ടകൾ ഇന്ത്യൻ മണ്ണിൽ നടപ്പിലാവില്ലെന്നും ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ ജനവിരുദ്ധ ഭരണകൂടം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ.സലാം, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ലുഖ്മാൻ ആലത്തൂർ, ജന.സെക്രട്ടറി നൗഷാദ് ആലവി, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഷെഫീഖ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.

Comment here