District NewsKozhikodeState News

എന്‍പിആർ ആശങ്കകള്‍ ദൂരീകരിച്ച ശേഷം മാത്രമേ സെൻസസ് നടപ്പിലാക്കാവുവെന്ന് പി.മുജീബ് റഹ് മാന്‍

കോഴിക്കോട് : എൻ പി ആറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെങ്കിലും
ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കാൻ സന്നദ്ധമാകണമെന്ന്
ജമാഅത്തെ ഇസ് ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
അതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ ആരംഭിക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാപരമായ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം.
ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സംഘടിപ്പിച്ച ‘പീപ്പിൾസ് പ്രൊട്ടസ്റ്റ് ‘ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി ഷാക്കിർ അധ്യക്ഷത വഹിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസ് സമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും ജനങ്ങൾ തെരുവിൽ ഇറങ്ങുകയാണെന്ന്
ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി ആരിഫലി പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ പ്രവീൺ കുമാർ, വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മാധ്യമപ്രവർത്തകൻ ഹസനുൽ ബന്ന, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി റുഖ്സാന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ഫ്രട്ടേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും സെക്രട്ടറി ടി എം ശരീഫ് നന്ദിയും പറഞ്ഞു.

Comment here