District NewsKannur

ബൈത്തു സകാത്ത് ഭവനങ്ങൾ സമർപ്പിച്ചു

തൃക്കരിപ്പൂർ : ബൈത്തു സകാത്ത് തൃക്കരിപ്പൂർ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും, അഞ്ച് വീടുകളുടെ പ്രഖ്യാപനവും തൃക്കരിപ്പൂർ കെയർ അങ്കണത്തിൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ പി മുജീബ് റഹ്‌മാൻ നിർവഹിച്ചു. മേഖല നാസിം വി.പി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബൈത്തു സകാത്ത് നടപ്പാക്കുന്ന 50 പേർക്കുള്ള പെൻഷൻ പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി ബഷീർ നടത്തി. നീലംബം, മാടക്കൽ പ്രദേശങ്ങളിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ തൃക്കരിപ്പൂർ , വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ചേർന്ന് ഏറ്റുവാങ്ങി. വി.പി ഫൗസിയ (തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട്) , എം.ടി അബ്ദുൽ ജബ്ബാർ (പ്രസിഡണ്ട് വലിയപറമ്പ് പഞ്ചായത്ത്), കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മുകുന്ദൻ, പി.കെ അബ്ദുള്ള ജില്ലാ സെക്രട്ടറി വെൽഫയർ പാർട്ട, സി.എച്ച് മുത്തലിബ്, വി.എൻ ഹാരിസ്, ഉമർ ഫാറൂഖ്, സയീദ് ഉമർ, കെ.വി.പി കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.

Comment here