District NewsIdukkiPeople's Foundation

പീപ്പിൾസ് ഫൗണ്ടേഷൻ അജയനും കുടുംബത്തിനും നിർമ്മിക്കുന്ന വീടിന് ശിലയിട്ടു

ഇടുക്കി: പീപ്പിൾസ് ഫൗണ്ടേഷൻ അജയനും കുടുംബത്തിനും നിർമ്മിച്ചു നൽകാമെന്നേറ്റ വീടിന്റെ ശിലാസ്‌ഥാപനം നടത്തി. നെടുങ്കണ്ടം – കോമ്പയാർ റോഡിൽ ആലും മൂട്ടിൽ ടെക്സ്റ്റൈൽസ് ഉടമ നസീർ സൗജന്യമായി നൽകിയ അഞ്ച് സെൻറ് സ്‌ഥലത്താണ്‌ വീട് നിർമ്മിക്കുന്നത്. പതിനേഴും, പതിമൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും, പതിനഞ്ച് വയസുള്ള മകനുമടക്കം മൂന്നു മക്കളും ഭാര്യയും അജയനും അടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് നിലം പൊത്താറായ ഷെഡിലാണ്. ഫെബ്രുവരിൽ ആദ്യ വാരത്തിൽ അജയന്റെയും കുടുംബത്തിന്റെയും ദുരവസ്‌ഥയെ കുറിച്ച വാർത്ത പത്രങ്ങളിൽ വന്നതിനെ തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് വീട് നിർമ്മിക്കുന്നത്. അജയൻ കൂലി പണി എടുത്താണ് കുടുംബം പോറ്റുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധിയും വീട് നിർമ്മാണ കമ്മിറ്റി കൺവീനറുമായ ഇ.എച് മുഹമ്മദ് ബഷീർ വീടിന് തറക്കല്ലിട്ടു. വീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.എസ് ഷാജി, നൗഷാദ് ആലും മൂട്ടിൽ, സി.എം വിൻസെന്റ്, നസീർ ആലും മൂട്ടിൽ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.മോഹനൻ, സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comment here