District NewsIdukki

‘പൗരത്വം ജന്മാവകാശമാണ്’ ടേബിൾ ടോക് സംഘടിപ്പിച്ചു

ഇടുക്കി/വണ്ണപ്പുറം: ഡയലോഗ് സെന്റർ കേരള തൊടുപുഴ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വണ്ണപ്പുറത് “പൗരത്വം ജന്മാവകാശമാണ്” എന്ന തലക്കെട്ടിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. മിൽമ ഓഡിറ്റോറിയത്തിൽ നടന്ന ടേബിൾ ടോക് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം യൂസുഫ് ഉമരി ഉത്ഖാടനം നിർവഹിച്ചു. ഭരണ ഘടനയെയും,ജനാതിപത്യ ക്രമത്തെയും നിരാകരിച്ചു കൊണ്ടാണ് കേന്ദ്ര ഭരണം മുന്നോട്ടു പോകുന്നത്. ബഹുസ്വര സമൂഹത്തിന്റെ ഒന്നിച്ചുള്ള അക്രമ രഹിത പോരാട്ടം മാത്രമാണ് ഇന്ത്യ എന്ന ആശയം നിലനിൽക്കാനുള്ള പോംവഴി. വംശീയ ഉന്മൂലനത്തിലൂടെ ഭയം സൃഷ്ട്ടിച്ചു പൗരന്മാരെ രാജ്യമില്ലാത്തവരാക്കി മാറ്റുവാനുള്ള സംഘ്-ഭരണകൂട ഭീകരതയെ ‘പൗരത്വം ജന്മാവകാശമാണെന്ന യാഥാർഥ്യ ബോധം കൊണ്ടു ഇന്ത്യൻ ജനത നേരിടുമെന്നദ്ദേഹം പറഞ്ഞു.

ഡയലോഗ് സെന്റർ ഇടുക്കി ജില്ലാ കോർഡിനേറ്റർ പി ഇ ഷാജഹാൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശുഐബ് അടിമാലി സ്വാഗതം പറഞ്ഞു.എം ടി ജോണി മുണ്ടക്കാമറ്റം,അഡ്വ.ആൽബർട്ട് ജോസ്,പി എം അബ്ബാസ് മാസ്റ്റർ,കെ കെ മണി,dr.നസിയ ഹസൻ,അനസ് പി പി, അൻവർ ഹബീബ് തുടങ്ങിയവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ല പി ആർ കണ്വീനർ സുബൈർ ഹമീദ് സമാപനവും,നന്ദിയും പറഞ്ഞു.

Comment here