Ameer UpdatesState News

കോവിഡ് 19: മസ്ജിദ് കൗൺസിൽ കേരളയുടെ കീഴിലെ പള്ളികളില്‍ താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: ലോകത്ത് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 കേരളത്തില്‍ വ്യാപനത്തിന്‍റെ ഘട്ടത്തിലെത്തുകയും സംസ്ഥാന സര്‍ക്കാർ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ മസ്ജിദ് കൗൺസിൽ കേരളയുടെ കീഴിലെ പള്ളികളില്‍ താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി. മാര്‍ച്ച് 31 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. പള്ളി ജീവനക്കാര്‍ ബാങ്ക് വിളിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും ചെയ്യും.

പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍‌ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൌണ്‍സില്‍ നിര്‍ദേശം നല്‍കി. ജീവനക്കാര്‍ നമസ്കാരം നിര്‍വഹിച്ചാലുടന്‍ പള്ളികള്‍ അടച്ചിടും. കോവിഡ് 19 പ്രതിസന്ധിയെ ജാഗ്രതയോടെ നേരിടണമെന്നും അനാവശ്യമായ ഭീതി പരത്താതിരിക്കണമെന്നും മസ്ജിദ് കൌണ്‍സില്‍ ചെയര്‍മാന്‍ എം ഐ അബ്‍ദുല്‍ അസീസ് നിര്‍ദേശം നല്‍കി.

Comment here