State News

ഫെയ്സ്ബുക്ക് പരാമർശം: ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്‌ലാമിയോടു ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന ഫെയ്സ്ബുക്ക് പരാമാർശത്തിൽ ഖേദം പ്രകടിപ്പിച്ചു സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്‌ലാമിക്ക് കത്തയച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസിന് മറുപടിയായി നൽകിയ കത്തിലാണ് ഖേദ പ്രകടനം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയെ കുറിപ്പിൽ പരാമർശിച്ചതെന്നും സംഘടനയെ മനപ്പൂർവം അപകീർത്തിപെടുത്താൻ ഉദ്ദേശിച്ചില്ലെന്നും കത്തിൽ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലെ മറ്റു പരാമർശങ്ങളിൽ യോജിപ്പില്ലെങ്കിലും വസ്തുതാപരമായ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആനാവൂർ നാഗപ്പന് എതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ അറിയിച്ചു.

Comment here