Ameer UpdatesState News

എൽ.ഡി.എഫ് സർക്കാർ പിന്നാക്ക സമൂഹങ്ങളെ വഞ്ചിക്കുന്നു- എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങളെ പിന്നിൽനിന്ന് കുത്തുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. ഇതിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംവരണീയ വിഭാഗമായി സവർണസമൂഹം മാറിയിരിക്കുകയാണ്.ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടില്ലാത്തവിധം അങ്ങേയറ്റം പിന്നാക്ക വിരുദ്ധമായാണ് കേരളത്തിൽ സംവരണം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മുന്നാക്ക സംവരണം സംബന്ധിച്ച കേസ് സുപ്രീകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ നിൽക്കെ ധൃതി പിടിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കിയത് മുന്നാക്ക പ്രീണനത്തിൻ്റെ ഭാഗമാണ്.

കേന്ദ്ര നിയമമനുസരിച്ച് പരമാവധി പത്ത് ശതമാനം വരെയാണ് മുന്നാക്ക സംവരണം എന്നിരിക്കെ ഏത് ആധികാരിക കണക്കനുസരിച്ചാണ് കേരളത്തിലെ മുന്നാക്ക സംവരണം പത്ത് ശതമാനമായി നിശ്ചയിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ വിവിധ സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമുള്ള സമുദായ പ്രാതിനിധ്യത്തിൻ്റെ കണക്ക് സർക്കാർ പുറത്തുവിടണമെന്നും എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.

Материалы по теме:

ആരാധനാലയങ്ങളിൽ പ്രവേശനത്തിന്റെ തോത് വർധിപ്പിക്കണം – എം.ഐ. അബ്ദുൽ അസീസ്
കോഴിക്കോട് : ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശനത്തിന്റെ തോത് വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.മാനദണ്ഡങ്ങൾ പൂർണമായും ...
ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ തുറക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹം- ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ ...
കോവിഡ് മഹാമാരിയിൽനിന്നുള്ള മോചനത്തിനായി പ്രാർഥിക്കുക -എം ഐ അബ്ദുൽ അസീസ്
കോഴിക്കോട് : മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ ആത്മീയ ഉയർച്ചയും ജീവിതവിശുദ്ധിയും കൈവരിച്ചവരുടെ ആഹ്ലാദമാണ് ഈദുൽ ഫിത്വർ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. മനുഷ്യ ...
ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പ്: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം -എം.ഐ.അബ്ദുൽ അസീസ്
കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ...
80:20, കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദന മയച്ചു
കോഴിക്കോട്: 80:20, കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദന മയച്ചു. നിവേദനത്തിന്റെ പൂർണരൂപം ശ്രീ പിണറായി വിജയൻ ബഹു: മുഖ്യമന്ത്രി കേരള വിഷയം: ന്യൂനപക്ഷ വിഭാഗങ്ങളുടെ ...

Comment here