State News

അക്രമ രാഷ്ട്രീയം തുടരാനനുവദിക്കരുത് – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാനനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവർത്തകൻ അബ്ദുർറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് നിർഭാഗ്യകരവും ഖേദകരവുമാണ്.
നിസ്സാരമായ വാക്കുതർക്കങ്ങളും ചെറിയ സംഘർഷങ്ങളും വലിയ അക്രമത്തിലേക്ക് എത്തുന്നതും കൊലപാതകത്തിൽ കലാശിക്കുന്നതും മാനവിക ബോധവും രാഷ്ട്രീയ പക്വതയും ഇല്ലാത്ത കാരണത്താലാണ്.എന്തിൻ്റെ പേരിലായാലും കേരളത്തിൽ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും തുടരുന്ന ഇത്തരം കൊലപാതകങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. പുരോഗമനവാദികളെന്നും ജനാധിപത്യവാദികളെന്നും പുറമെ വാദിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയാണ് പലപ്പോഴും ഹിംസയുടെ രാഷ്ട്രീയത്തെ ആയുധമാക്കുന്നത്.
ആക്രമണങ്ങളിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും പോലീസിൻ്റെ രാഷ്ട്രീയ വിധേയത്വവുമാണ് കൊലപാതകങ്ങൾക്ക് വളമായിത്തീരുന്നത്.
അന്യായമായി ഒരാളെയും അക്രമിക്കുകയോ വധിക്കുകയോ ചെയ്യില്ലെന്നും നിയമം കയ്യിലെടുക്കില്ലെന്നതും സാമൂഹ്യ പ്രവർത്തനത്തിലെ മൂല്യമായി അംഗീകരിക്കാനും മറ്റുള്ളവന്റെ അഭിപ്രായത്തെയും നിലപാടിനെയും മാനിക്കാനുള്ള ജനാധിപത്യമര്യാദ പാലിക്കാനും രാഷ്ട്രീയ പ്രവർത്തകർ തയ്യാറാവണം.
കാഞ്ഞങ്ങാട് സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

Материалы по теме:

80:20, കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദന മയച്ചു
കോഴിക്കോട്: 80:20, കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദന മയച്ചു. നിവേദനത്തിന്റെ പൂർണരൂപം ശ്രീ പിണറായി വിജയൻ ബഹു: മുഖ്യമന്ത്രി കേരള വിഷയം: ന്യൂനപക്ഷ വിഭാഗങ്ങളുടെ ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട് : ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. തീർത്തും വംശീയ ...
ന്യൂനപക്ഷ ക്ഷേമ പദ്ധതി : ഹൈക്കോടതി വിധി അനീതി -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ...
ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ തുറക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹം- ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ ...
ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ
ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നും ...

Comment here