Ameer UpdatesState News

ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പ്: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം -എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസ്തുതകള്‍ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണ്. വസ്തുതകള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ സാമുദായിക സ്പര്‍ധക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘ്പരിവാര്‍ നടത്തുകയും സര്‍ക്കാറും ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയുമടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു. മുസ്‌ലിംന്യൂനപക്ഷത്തിന് ഏകപക്ഷീയമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ഇതിനകം തന്നെ മറ്റു മതസമുദായങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരൂഹത ഒഴിവാക്കാന്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച ധവളപത്രം പുറത്തിറക്കി ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണം. വകുപ്പുമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് യഥാസമയം മറുപടി പറയാറുള്ള മുഖ്യമന്ത്രി തുടരുന്ന നിസംഗത വര്‍ഗീയ ചേരിതിരിവിന് സഹായകമാകുന്നുണ്ടെന്നും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.

Материалы по теме:

അക്രമ രാഷ്ട്രീയം തുടരാനനുവദിക്കരുത് – ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട് : സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാനനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവർത്തകൻ അബ്ദുർറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് നിർഭാഗ്യകരവും ...
സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം : ബൈത്തുസ്സകാത്ത് കേരള സകാത്ത് കാമ്പയിന് തുടക്കമായി
മലപ്പുറം: സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം എന്ന തലക്കെട്ടിൽ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന സകാത്ത് കാമ്പയിന് തുടക്കമായി. മലപ്പുറം പെരിന്തൽമണ്ണ വാവാസ് മാളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ...
ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ
ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നും ...
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണം -മുസ്‌ലിം മത സംഘടനാനേതാക്കൾ
കോഴിക്കോട്: കോവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണം എന്ന് മുസ്‌ലിം മത സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ...
ന്യൂനപക്ഷ ക്ഷേമ പദ്ധതി : ഹൈക്കോടതി വിധി അനീതി -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ...

Comment here