ഒന്നര പതിറ്റാണ്ട് കാലം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് പ്രോജ്വലമായ നേതൃത്വം നൽകി. ഒരു ദശാബ്ദത്തിനടുത്ത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.
പ്രസ്ഥാനത്തിനപ്പുറത്തും വിവിധ തുറകളിലുള്ള നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തിൽ ഇടം പിടിച്ച നേതാവ്, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള സജീവ ബന്ധം, മനുഷ്യ സ്നേഹത്തിന്റെ ഉജ്വല മാതൃക, അവിരാമവും വിശ്രമരഹിതവുമായ കർമോൽസുകതകൊണ്ട് ആരേയും വിസ്മയിപ്പിച്ച പ്രതിഭാശാലി, പ്രതിക്ഷാപൂർവം ഭാവിയിലേക്ക് ഉറ്റുനോക്കിയ നേതാവ്, ധൈര്യവും സ്ഥൈര്യവും ദീർഘ വീക്ഷണവും സാഹസികതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വം…. അങ്ങനെ സിദ്ദീഖ് ഹസൻ സാഹിബിനെ വിശേഷിപ്പിക്കാൻ ഒരുപാടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിലെയും ഇന്ത്യയിലെ തന്നെയും മികച്ച ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .
അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ. ആമീൻ.
-എം. ഐ. അബ്ദുൽ അസീസ്