ഇത്തിഹാദുല്‍ ഉലമാഅ്

ജമാഅത്തെ ഇസ്‌ലാമി ‘ഇത്തിഹാദുല്‍ ഉലമാഅ് (കേരള)’ എന്ന പേരില്‍ പണ്ഡിത വേദി രൂപീകരിച്ചു. വേദിയുടെ പ്രഥമ പ്രസിഡണ്ടായി വി.കെ.അലി (വളാഞ്ചേരി) സാഹിബിനെയും സെക്രട്ടറിയായി കെ.എം.അശ്റഫി (നീര്‍ക്കുന്നം)നെയും തെരഞ്ഞെടുത്തു. എം.വി.മുഹമ്മദ് സലീം മൗലവി, കെ.ഇല്യാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ഡോ:എ.എ.ഹലീം, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരുമാണ്.