ഖുർആൻ സ്റ്റഡി സെൻറർ

1997 ഒക്ടോബർ- ഖുര്‍ആന്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997 ല്‍ ഹിറാ സെന്റര്‍ ആസ്ഥാനമായാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കള്‍ക്ക് ജില്ലാ-സംസ്ഥാനതലങ്ങളില്‍ പരീക്ഷ നടത്തുകയും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. മികച്ച വിജയം നേടുന്നവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കിവരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക സമ്മേളനവും നടന്നു വരുന്നു.