അഞ്ചാം സംസ്ഥാന സമ്മേളനം

1953 മാര്‍ച്ച് 1,2,3,4 തീയ്യതികളില്‍ എടയൂരില്‍ വെച്ച് അഞ്ചാം സംസ്ഥാന സമ്മേളനം നടന്നു. എടയൂര്‍- പെരന്തില്‍മണ്ണ റോഡിന്റെ വടക്കു വശത്തെ വയലില്‍ ഒരേക്കര്‍ സ്ഥലത്തായിരുന്നു സമ്മേളനം. ഇത്തരമൊരു സമ്മേളനം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇദംപ്രഥമമായിരുന്നു. നേരത്തെ ഹൈദരാബാദില്‍ നടന്ന സമ്മേളനത്തിന്റെ മാതൃക അബ്ദുല്‍ അഹദ് തങ്ങള്‍ ഇവിടെ നടപ്പാക്കുകയായിരുന്നു. 2000 ഓളം പേർ പങ്കെടുത്തു.