ആറാം സംസ്ഥാന സമ്മേളനം

1955 ഏപ്രില്‍ 9,10 തീയ്യതികളില്‍ മലപ്പുറം നൂറടിപ്പാലത്തിന് സമീപം ആറാം സംസ്ഥാന സമ്മേളനം നടന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായിരുന്നു സമ്മേളനം. മംഗലാപുരം മുതല്‍ ആലപ്പുഴ വടുതല വരെയുള്ള സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തുനിന്നും സമ്മേളനത്തിന് 5000 പ്രതിനിധികളെത്തി.