മജ്‌ലിസുന്നുഖബാ-പഠനവേദി

1951 ല്‍ കൊടിഞ്ഞിയില്‍ നടന്ന ത്രൈമാസ യോഗത്തില്‍ വൈജ്ഞാനിക ഗവേഷണത്തിന് ഊന്നല്‍ നല്‍കി “മജ്‌ലിസുന്നുഖബാ” എന്ന പണ്ഡിതസഭ രൂപീകരിച്ചു. വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി, കെ.സി. അബ്ദുല്ല മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി(കുറ്റ്യാടി), ടി. മുഹമ്മദ്, യു.കെ. ഇബ്രാഹിം മൗലവി, കെ.മൊയ്തു മൗലവി, എന്‍.കെ. അബൂബക്കര്‍ മൗലവി, വി.പി. കുഞ്ഞിമൊയ്തീന്‍ മൗലവി, എം.പി. അബ്ദുല്‍ ഹമീദ് മൗലവി, കെ.അബ്ദുല്ല ശര്‍ഖി എന്നിവരായിരുന്നു അതിലെ പ്രമുഖര്‍.