പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് പുതിയ സംരംഭകത്വ പരിശീലന കോഴ്‌സ് ആരംഭിച്ചു

കോഴിക്കോട്: മികച്ച സംരംഭകരെ നിർമ്മിച്ചെടുക്കുന്ന National Institute of Technology- Technology Business Incubator (NIT- TBI) കോഴിക്കോട്, സംരംഭകത്വ പരിശീലന കോഴ്സിന് തുടക്കമായി. 6 ആഴ്ച്ച നീണ്ടു നിൽക്കുന്ന പരിശീലന കോഴ്സിൽ Food processing ലെ വൈവിധ്യമാർന്ന മേഖലകളിൽ പ്രത്യേക ഊന്നൽ നൽകി പരിശീലനം നൽകും. പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിശീലനം നടപ്പിലാക്കുന്നത്.

കോഴിക്കോട് ചേവായൂരിലെ സിജി കേന്ദ്രത്തിലാവും പരിശീലന ക്ലാസുകൾ നടക്കുക. NIT-TBI മാനേജർ പ്രീതി.എം, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, NIT-TBI അഡ്മിനിസ്ട്രേറ്റർ വിജിത് കുമാർ, സിജി സെക്രട്ടറി കബീർ മാസ്റ്റർ, പീപ്പിൾസ് സ്റ്റാർട്ടപ്പ് ഡയറക്റ്റർ ഡോ.നിഷാദ് വി.എം എന്നിവർ സംസാരിച്ചു.