പീപ്പിൾസ് ഹോം

2016 ഫെബ്രുവരി 7 ന് പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ പീപ്പിള്‍സ് ഹോം എന്ന ഭവന പദ്ധതി പ്രഖ്യാപിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ ആരംഭിച്ച ജനകീയ ഭവന പദ്ധതിയാണ് പീപ്പിള്‍സ് ഹോം. ‘ആകാശം മേല്‍ക്കൂരയായവര്‍ക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. സംസ്ഥാനത്തെ 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് 500 ചതുരശ്ര അടിയില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന പദ്ധതി പട്ടികജാതി-പിന്നാക്ക വിഭാഗ ക്ഷേമ, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.