മീഡിയാവൺ

കോഴിക്കോട് ആസ്ഥാനമായി മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ടി.വി. ചാനലാണ് മീഡിയാ വൺ. “നേര് നന്മ” ആണ് ആപ്തവാക്യം. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചാനൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളിപറമ്പിലെ ആസ്ഥാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്റ്റുഡിയോ കോംപ്ലക്സ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. 2011 നവംബർ 28-ന് ഉമ്മൻചാണ്ടി ശിലാസ്ഥാപനവും 2012 ജൂൺ 16-ന് കേന്ദ്രമന്ത്രി വയലാർ രവി ലോഗോ പ്രകാശനവും നിർവ്വഹിച്ചിരുന്നു. www.mediaonetv.in