ഹിറാ സെൻറർ

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്ട് സ്ഥിതിചെയ്യുന്ന ഹിറാ സെന്റര്‍. 2000 ജൂണ്‍ നാലാം തീയതി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.