Articles

 • ആലപ്പുഴയിലെ ഓളങ്ങൾക്കൊപ്പം  ചരിത്രത്തിലേക്ക് ചുവടുവച്ച സമ്മേളനം

  ആലപ്പുഴയെന്ന ടൂറിസം ഭൂപടത്തിലെ സൌന്ദര്യ ജില്ലയില്‍ ജമാഅത്തെ ഇസ്ലാമി  അതിന്റെ തുടക്ക കാലം തൊട്ടേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ജനത്തേക്കാള്‍ ജല നിബിഡമായ ആലപ്പുഴയില്‍ തെളിഞ്ഞു നിന്ന ഓളങ്ങള്‍ക്കൊപ്പം ചുവടു വച്ചു. അതു കൊണ്ട് തന്നെ തെളിമയുള്ള പ്രവര്‍ത്തനം കൊണ്ട് ജില്ലയാകെ പടര്‍ന്നു.വിദ്യാഭ്യാസ സേവന ആതുര സംരംഭങ്ങള്‍ കൊണ്ട് വിവിധ അടയാളപ്പെടുത്തലുകളാണ് നടത്തിയത്. എന്നാല്‍ ഒരു ജില്ലാ സമ്മേളനം എന്നത് ആദ്യമായിരുന്നു.

  read more...
 • സന്തുലിതമാകുമ്പോഴാണ് എല്ലാം ഇസ്‌ലാമാകുന്നത്‌

  സൂര്യചന്ദ്ര നക്ഷത്രാദി മഹാഗോളങ്ങള്‍ മുതല്‍ ഭൂമിയും അതിലെ കീടങ്ങളും പരമാണുക്കളും വരെ അല്ലാഹു നിശ്ചയിച്ച നിയമ വ്യവസ്ഥകള്‍ കണിശമായി അനുസരിച്ചാണ് വാഴുന്നത്. ആകാശഗോളങ്ങള്‍ അവര്ക്ക് നിശ്ചയിച്ച സഞ്ചാരപദങ്ങളിലൂടെയും ദിശകളിലൂടെയും മാത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പരമാണുവിലെ ഇലക്ട്രോണും പ്രോട്ടോണും അവക്ക് നിശ്ചയിച്ച പദങ്ങളിലൂടെയും ദിശയിലൂടെയും മാത്രവും. അതുകൊണ്ടുതന്നെ സുന്ദരമായ താളത്തിലാണവ മുന്നോട്ടു പോകുന്നത്. ദൈവിക കല്‍പനങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാണ് അവയെന്നതാണ് ഈ സന്തുലിതത്വത്തിനു പിന്നിലെ രഹസ്യം. അഥവാ അവ മുസ്‌ലിം ആയതു കൊണ്ടാണ്. മനുഷ്യന്റെ ശരീരഘടനയിലും നമുക്ക് ഈ സന്തുലിതത്വം കാണാം.

  read more...
 • മനുഷ്യനോടുള്ള ബാധ്യതകള്‍ മതത്തിന്റെ നന്മയാണ്

  ഇസ്ലാമില്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പോലെത്തന്നെ പ്രധാനമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. രണ്ടു ബന്ധവും എവ്വിധമായിരിക്കണമെന്ന് ഇസ്ലാം വ്യക്തമായി പഠിപ്പിക്കുന്നു. രണ്ടിലും മനുഷ്യനുള്ള ബാധ്യതകള്‍ വിശദീകരിക്കുന്നു. അവയുടെ ലംഘനം കൊടിയ കുറ്റമാണ്; കടുത്ത ശിക്ഷക്കു കാരണവും.

  read more...
 • സന്തുലിതത്വമാണ് ഇസ്‌ലാമിന്റെ മനോഹാരിത

  പരലോക വിചാരണയെ മനസ്സില്‍ തട്ടുംവിധം ചിത്രീകരിക്കുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് അല്‍ഹാഖ (അധ്യായം 69). കനത്ത വിചാരണക്കൊടുവില്‍ മനുഷ്യര്‍ സ്വര്‍ഗ-നരകങ്ങളുടെ അവകാശികളായി വേര്‍പിരിയുന്നതാണ് ചിത്രീകരണം. അവതരണശൈലികൊണ്ടും ഭാഷാ പ്രയോഗങ്ങള്‍ കൊണ്ടും ഈ പരലോക വിവരണം വശ്യമനോഹരവും അതോടൊപ്പം ഭീതിജനകവുമാണ്. ഒടുവില്‍ നരകത്തില്‍ ഭീകരമാംവിധം പിടിച്ചെറിയപ്പെടുന്ന മനുഷ്യനെക്കുറിച്ച് അല്ലാഹു പറയുന്നു: ''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരണയേകിയിരുന്നുമില്ല'' (അല്‍ഹാഖ 33,34).

  read more...
 • നാഗരികത കെട്ടിപ്പടുക്കുന്നതില്‍ സന്തുലിത വ്യക്തിത്വത്തിന്റെ പങ്ക്

  'മുസ്‌ലിങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തിന് മേലുള്ള നിയന്ത്രണം ഇസ്‌ലാമിന് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്, പൂര്‍വാവസ്ഥയിലേക്ക് ഇനി മടങ്ങാനാവാത്ത വിധത്തില്‍ അവര്‍ നിയന്ത്രണങ്ങള്‍ക്ക് വളരെ അകലെയാണുള്ളത്' എന്ന് വ്യാകുലപ്പെടുന്നവര്‍ ഇന്ന് ധാരാളമുണ്ട്. വ്യക്തികളെ എപ്രകാരം വളര്‍ത്തിയെടുക്കണമെന്ന പ്രവാചക പാഠങ്ങള്‍ മുസ്‌ലിങ്ങള്‍ വിസ്മരിച്ചുപോയതാണ് ഇതിനുള്ള അടിസ്ഥാന കാരണം. വ്യക്തികളെ വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാം ആവിഷ്‌കരിച്ച വ്യവസ്ഥകള്‍ നാം പഠിക്കേണ്ടതുണ്ട്.

  read more...
 • നേര്‍മാര്‍ഗത്തിന്റെ സന്തുലിത ആഖ്യാനങ്ങള്‍

  'ഇസ്‌ലാം മധ്യമമാര്‍ഗം' എന്നതിന്റെ വിവക്ഷ സന്തുലിതത്വത്തിന്റെയും നീതിനിഷ്ഠമായ നേര്‍മാര്‍ഗത്തിന്റെയും ദര്‍ശനമാണ് അതെന്നാണ്. രണ്ട് വിരുദ്ധാശയങ്ങള്‍ രണ്ടറ്റങ്ങളില്‍ നിലയുറപ്പിക്കുമ്പോള്‍ സ്വാധീനങ്ങള്‍ക്ക് അടിപ്പെടാതെയും അവകാശങ്ങള്‍ കവരാതെയും ചായാതെയും ചെരിയാതെയും ഋജുമാര്‍ഗത്തിലൂടെയുള്ള ഇസ്‌ലാമിന്റെ പ്രയാണമാണ് അതിനെ മറ്റ് മതങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്നത്.

  read more...