Events

  • തിരുവനന്തപുരം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 26ന് മംഗലപുരം സൗഹൃദനഗരിയില്‍

    ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 26 ന് മംഗലപുരം സൗഹൃദനഗരിയില്‍ വെച്ച് നടക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി.അമീര്‍ ടി.ആരഫലി മുഖ്യ പ്രഭാഷണം നടത്തും. ശൈഖ് മുഹമ്മദ് കാരകുന്ന്, പി.മുജീബുറഹ്മാന്‍, പി.വി. റഹ്മാബി, കെ.എ. യൂസുഫ് ഉമരി, ഡോ. അബ്ദുസ്സലാം അഹ്മദ്, ശിഹാബ് പൂക്കോട്ടൂര്‍, ടി.ശാകിര്‍, സി.ടി, സുഹൈബ്, പി,റുക്‌സാന, വിഴിഞ്ഞം സഈദ് മുസ്‌ല്യാര്‍, ഇ.എം. നജീബ് എന്നിവര്‍ പങ്കെടുക്കും.
     

    read more...
  • ഫോട്ടോഗ്രഫി മത്സരം, അവസാന തീയ്യതി ഫെബ്രുവരി 17

    കാസര്‍ഗോഡ്: 'ഇസ് ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍  ഫെബ്രുവരി 19 ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എസ്.ഐ.ഒ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.'കാസര്‍ഗോഡ്: അവഗണനയുടെ കാണാപുറങ്ങള്‍' എന്ന തലക്കെട്ടിലാണ് മത്സരം.വിഷയവുമായി ബന്ധപ്പെട്ട ജില്ലയോടുള്ള അവഗണനയുടെ ഭാഗമായിട്ടുള്ള ഏത് ചിത്രവും പകര്‍ത്താവുന്നതാണ്.ചിത്രങ്ങള്‍ ഫെബ്രുവരി 17 ന് മുന്‍പായി sioksd@gmail.com എന്ന മെയിലിലേക്കോ 9567754234 എന്ന  വാട്ട്‌സ് അപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.ചിത്രത്തോടൊപ്പം പേര്,സ്ഥലം,ഫോണ്‍ നമ്പര്‍എന്നിവ ഉള്‍പ്

    read more...
  • പത്തനം കോട്ടയം സമ്മേളനം:  ഫെബ്രുവരി 12 ന്

    ജമാഅത്തെ ഇസ്‌ലാമി കോട്ടയം സമ്മേളനം:  ഫെബ്രുവരി 12 ന് നടക്കും. ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തെ അധികരിച്ച് മുണ്ടക്കയത്താണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന -ദേശീയ നേതാക്കൾ സംബന്ധിക്കും.

    read more...
  • മലപ്പുറം ജില്ലാ സമ്മേളനം ഫെബ്രുവരി 11 ന്‌ കോട്ടക്കൽ

    ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തോടെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന മലപ്പുറം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 11 ന് കോട്ടക്കൽ പുത്തൂരിൽ വെച്ച് നടക്കും. ജമാഅത്തെ ഇസ്‌ലാമി ദേശീയ -സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

    read more...
  • ജമാഅത്തെ ഇസ് ലാമി കോട്ടയം ജില്ലാ സമ്മേളനം ഫെബ്രുവരി 12ന് ‍

    ജമാഅത്തെ ഇസ്‌ലാമി പത്തനം തിട്ട ജില്ലാ സമ്മേളനം:  ഫെബ്രുവരി 12 ന് നടക്കും. ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തെ അധികരിച്ച് മുണ്ടക്കയത്താണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന -ദേശീയ നേതാക്കൾ സംബന്ധിക്കും.

    read more...
  • ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി5 ന്

    ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ നടക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 5 ന് നടക്കും.
     

    read more...
  • ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 5 ന്

    കൂത്തുപറമ്പ്: രാജ്യത്തുടനീളം സംഘര്‍ഷമുണ്ടാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ഇതിന്‍െറ ഭാഗമായാണ് 1000, 500 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബുര്‍ റഹ്മാന്‍ പറഞ്ഞു. 2017 ഫെബ്രുവരി അഞ്ചിന് കണ്ണൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്‍െറ പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെപോലും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുകയാണ് മോദിസര്‍ക്കാര്‍.

    read more...
  • മലപ്പുറം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 10, 11 ന്

    കോട്ടക്കല്‍: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് 2017 ഫെബ്രുവരി 10, 11 ദിവസങ്ങളില്‍ കോട്ടക്കല്‍ പുത്തൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജനുവരി 13, വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നിര്‍വഹിക്കും.  

    read more...
  • ഇടുക്കി ജില്ലാ സമ്മേളനം 2017 ജനുവരി എട്ടിന് അടിമാലിയിൽ

    അടിമാലി: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് കെ.എ യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് ഓഫീസിന് സമീപം കണ്ണാട്ട് ബിൽഡിംഗിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഇ.എം അബ്ദുൽ കരീം,സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സുബൈർ ഹമീദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അൻവർ വി.എം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് രാസ്താ കരീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    read more...