News

 • ട്രംപ് മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നു: സആദത്തുല്ല ഹുസൈനി

  പടന്ന: മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നതാണ് അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റതോടെ സംഭവിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സആദത്തുല്ലാഹ് ഹുസൈനി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സമ്മേളനം പടന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പൂര്‍വകാലഘട്ടത്തിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, തുല്യതക്കുള്ള അവകാശം തുടങ്ങിയവയെല്ലാം ബൃഹദ് മുതലാളിത്തവും ഏകാധിപത്യവും കവര്‍ന്നെടുത്തുകഴിഞ്ഞു.

  read more...
 • നീതി നിഷേധം സംഘർഷാന്തരീക്ഷം സൃഷ്ടിക്കും - നുസ്‌റത്ത് അലി സാഹിബ്‌

  ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അത് അക്രമപരമ്പരകളിലേക്കായിരിക്കും നയിക്കപ്പെടുക എന്ന് ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് അസി. അമീര്‍ നുസ്‌റത്ത് അലി സാഹിബ് പറഞ്ഞു. ഇസ്‌ലാം സന്തുലിതമാണ് എന്ന തലക്കെട്ടില്‍ അടൂര്‍ പാണംതുണ്ടില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജമാഅത്ത ഇസ്‌ലാമി പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  read more...
 • ഫോട്ടോഗ്രഫി മത്സരം, അവസാന തീയ്യതി ഫെബ്രുവരി 17

  കാസര്‍ഗോഡ്: 'ഇസ് ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍  ഫെബ്രുവരി 19 ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എസ്.ഐ.ഒ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.'കാസര്‍ഗോഡ്: അവഗണനയുടെ കാണാപുറങ്ങള്‍' എന്ന തലക്കെട്ടിലാണ് മത്സരം.വിഷയവുമായി ബന്ധപ്പെട്ട ജില്ലയോടുള്ള അവഗണനയുടെ ഭാഗമായിട്ടുള്ള ഏത് ചിത്രവും പകര്‍ത്താവുന്നതാണ്.ചിത്രങ്ങള്‍ ഫെബ്രുവരി 17 ന് മുന്‍പായി sioksd@gmail.com എന്ന മെയിലിലേക്കോ 9567754234 എന്ന  വാട്ട്‌സ് അപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.ചിത്രത്തോടൊപ്പം പേര്,സ്ഥലം,ഫോണ്‍ നമ്പര്‍എന്നിവ ഉള്‍പ്

  read more...
 • ജനസാഗരം തീര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം

  കോട്ടക്കല്‍: പുത്തൂര്‍ പാടത്ത് ജനസാഗരം തീര്‍ത്ത് ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച സമ്മേളനത്തിന് രണ്ട് മണിക്ക് തന്നെ പ്രതിനിധികള്‍ എത്തി തുടങ്ങിയിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനം പുത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയും കവിഞ്ഞ് ബൈപാസിലേക്ക് നീണ്ടു. സംഘാടകര്‍ പ്രതീക്ഷിച്ചതിലേറെ പേരാണ് സമ്മേളനത്തിനെത്തിയത്.

  സമ്മേളനം വീക്ഷിക്കാന്‍ കോട്ടക്കല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകളും ഒരുക്കിയിരുന്നു. സ്‌ക്രീനുകളിലൂടെ നൂറുകണക്കിന് ആളുകളാണ് സമ്മേളനം വീക്ഷിച്ചത്. 

  read more...
 • മലപ്പുറം ജില്ലാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

  കോട്ടക്കല്‍ : ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് (ഫെബ്രുവരി 11) വൈകീട്ട് നാലിന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യ ഉപാധ്യക്ഷന്‍ നുസ്‌റത്ത് അലി നിര്‍വഹിക്കും. കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, മുന്‍ അസി. അമീര്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൂറാ അംഗങ്ങളായ ടി.കെ അബ്ദുല്ല, വി.കെ അലി, മാധ്യമം - മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസി.

  read more...
 • കേരളീയ മുസ്‌ലിം ചരിത്രം പറഞ്ഞ് 'സാക്ഷ്യം'


  കോട്ടക്കല്‍: കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ ചരിത്രം ഹ്രസ്വമായി  ചിത്രീകരിച്ച്  ജമാഅത്തെ ഇസ്‌ലാമി ജില്ലാ  സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രദര്‍ശന പവലിയന്‍ ശ്രദ്ധേയമാകുന്നു. 'സാക്ഷ്യം' എന്ന് പേരിട്ട പ്രദര്‍ശന പവലിയന്‍ കാണാന്‍ ആദ്യ ദിവസം തന്നെ  മൂവായിരത്തോളം പേരാണ് എത്തിയത്.

  read more...
 • മലപ്പുറം ജില്ലാ സമ്മേളന എക്സിബിഷൻ ആരംഭിച്ചു.

  കോട്ടക്കല്‍: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സജ്ജീകരിച്ച പ്രദര്‍ശന പവലിയന്‍ 'സാക്ഷ്യം' സംസ്ഥാന കൂടിയാലോചനാസമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബഷീര്‍, മുസ്തഫാ ഹുസൈന്‍, സി.എച്ച്. അബ്ദുല്‍ ഖാദിര്‍, എ.ടി. യൂസുഫ് അലി, ബാസിത് താനൂര്‍, മുന്‍ശിദ, സാജിദ എന്നിവര്‍ പവലിയന് നിയന്ത്രണത്തിന് നേതൃത്വം നല്‍കി. സമ്മേളന നഗരിയോട് ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്. സമകാലിക വിഷയങ്ങളും ഇസ്‌ലാമിക ചരിത്രവും പറയുന്ന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

  read more...
 • സമുദായത്തിലെ ഭിന്നിപ്പ് ഫാഷിസം മുതലെടുക്കും - സാംസ്‌കാരിക സമ്മേളനം


  കോട്ടക്കല്‍ : മുസ്ലിം സമുദായത്തിലെ സംഘടനകള്‍ക്കിടയിലെ ഭിന്നിപ്പ് ഫാഷിസം മുതലെടുക്കുമെന്ന് ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മുന്നറിയിപ്പ് നല്‍കി. 

  read more...
 • സാമൂഹിക പ്രശ്‌നങ്ങളോട് മൂര്‍ത്തമായി പ്രതികരിച്ച്  തെരുവുനാടകം ശ്രദ്ധേയമാകുന്നു

  മലപ്പുറം: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയോടനുബന്ധിച്ച് അരങ്ങേറുന്ന തെരുവുനാടകം ശ്രദ്ധേയമാകുന്നു. 'പേടി മണക്കുന്ന ഇടനാഴികള്‍' എന്ന നാടകമാണ് കാണികള്‍ക്ക് ചിന്തിക്കാനും ചിരിക്കാനും അവസരമൊരുക്കിയത്.

  read more...
 • ഭൂരിപക്ഷ വര്‍ഗീയതയും കുത്തകമുതലാളിത്തവും രാജ്യം നേരിടുന്ന വെല്ലുവിളി -സയ്യിദ് സആദത്തുല്ല ഹുസൈനി

  വടുതല: ഭൂരിപക്ഷ വര്‍ഗീയതയും കുത്തക മുതലാളിത്തവും കൈകോര്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി. സര്‍വത്ര പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ത്തമാന കാലഘട്ടത്തില്‍ ഇസ്‌ലാമിന്‍െറ സന്തുലിതവും സമഗ്രവുമായ ഭാവം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഇസ്‌ലാം സന്തുലിതമാണ്’ മുദ്രാവാക്യത്തില്‍ വടുതലയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

  read more...