Uncategorized

വംശീയതക്കെതിരെ ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്‌ലാമി ഇഫ്‌താർ

സൗഹാർദത്തിൻറയും സാഹോദര്യത്തിന്റെയും ഊഷ്മള സന്ദേശവും ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്‍ലാമി ഇഫ്‌താർ സംഗമം. എല്ലാ വൈവിധ്യങ്ങളെയും ചേർത്ത് നിർത്തി ഇന്ത്യ എന്ന ആശയത്തെ പൂർണ സൗന്ദര്യ ത്തോടെ സംരക്ഷിക്കാൻ എല്ലാ വരും ഒത്തുചേർന്ന് കൈകോർ ക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബുറഹ്‌മാൻ പറഞ്ഞു കടുത്ത വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെപെടുകയാണ്. ഭരണഘടനാ വിരുദ്ധമായിട്ടും പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പുറത്തിറക്കി. വംശിയ ഭ്രാന്ത് എല്ലാ പരിധിയും മറികടന്നിരിക്കുന്നു. സാമൂഹികമാന ങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഇത്തരം കൂട്ടായ്മകൾക്ക് വിശാലമായ സാമൂഹിക മാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തിരുവനന്തപുരം മണ്ഡലത്തിലെ യുഡി.എഫ് സ്ഥാനാർഥി ശശി തരൂർ, എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ.എ.എസ്, കവി പ്രഭാവർമ, അടൂർ ഗോപാലകൃഷ്ണൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡൻറ് എം.എം. ഹസൻ, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, മുൻ മന്ത്രി സി. ദിവാകരൻ, എം. വിൻസെൻറ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ചെറിയാൻ ഫിലിപ്, ഡോ.എ. നീലലോഹിതദാസ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റശീദ്, കെ.എസ്. ശബരിനാഥൻ, ബി. രാജീവൻ, ഷംസുദ്ദീൻ മന്നാനി, കെ.എ. ഷെഫീഖ്, ഡോ.എം.ഐ. സഹദുല്ല, ബി.ആർ.പി. ഭാസ്കർ, ടി. കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, വയലാർ ഗോപകുമാർ, രാജീവ് ദേവരാജ്, പാളയം ഇമാം മൗലവി ഡോ.വി.പി. സുഹൈബ്, കെ.എ. ഷാജി, ജി.എസ്. പ്ര ദീപ്, കെ.എ ബീന, ഇ.എം. നജീബ്,, വർക്കല രാജ്, വി.ആർ. അനൂപ്, ജി.എസ് പ്രദീപ്, കെ.പി. മോഹനൻ, ഡോ.എം.ആർ തമ്പാൻ, ആർ.അജയൻ, എസ് ഇർഷാദ്, ഡോ. കായംകുളം യൂനുസ്, ഡോ.പി. നസീർ, കടയ്ക്കൽ ജുനൈദ്, പ്രഫ. ജമീല ബീഗം, ബി പ്രതീഷ്, സജീദ് ഖാലിദ്, ടി.എ ബിനാസ്, എസ്. അമീൻ, എം മെഹബൂബ്, സക്കീർ നേമം തുടങ്ങിയവർ പങ്കെടുത്തു