Press Matter

 • ജില്ലാ സമ്മേളനം സൗഹൃദ സമ്മേളനമായി.

  പടന്ന: പടന്നയിൽ നടന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം മതങ്ങളുടെ അതിർ വരമ്പുകളെ അപ്രസക്തമാക്കുന്ന രീതിയിൽ സൗഹൃദ സമ്മേളന വേദിയായി.

  പടന്ന മുണ്ടിയ ക്ഷേത്ര വളപ്പ് കൂടി ഉൾപ്പെടുന്നതായിരുന്നു ജില്ലാ സമ്മേളന നഗരി. പ്രദർശന സ്റ്റാളുകളും സാംസ്കാരിക സമ്മേളനവും നടന്നത് ക്ഷേത്രവളപ്പിലായിരുന്നു.

  read more...
 • ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം: പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനം ഇന്ന് 

  മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സജ്ജീകരിക്കപ്പെടുന്ന പ്രദര്‍ശന പവലിയന്‍ 'സാക്ഷ്യം' ഇന്ന് (ഫെബ്രു. 9, വ്യാഴം) വൈകുന്നേരം 4.30ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. 

  read more...
 • ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം  ഫെബ്രുവരി 11ന് കോട്ടക്കലില്‍

  ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം ഫെബ്രുവരി 11ന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കും. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന വിഷയത്തിലൂന്നിയാണ് സമ്മേളനം. സംഘടന രൂപീകരിച്ച് 75 വര്‍ഷമായെങ്കിലും ഇതാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി  ജില്ലാ സമ്മേളനം നടത്തുന്നത്. പുത്തൂര്‍  ചെനക്കല്‍ ബൈപ്പാസിനോട് ചേര്‍ന്ന വയലാണ് സമ്മേളന വേദി സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് വൈകീട്ട് നാലിന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി. അമീര്‍ നുസ്‌റത്ത് അലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷനാവും. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍, മുന്‍ അഖിലേന്ത്യാ അസി.

  read more...
 • സര്‍ഗസേഷികള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തണമന്ന് കൂട്ടിൽ മുഹമ്മദലി

  മലപ്പുറം: സര്‍ഗസേഷികള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തണമന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറാംഗം കൂട്ടില്‍ മുഹമ്മദലി കലാ സാഹിത്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച പ്രതിഭാ സമന്വയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  read more...
 • സൗഹാര്‍ദ്ദ സന്ദേശവുമായി  ജമാഅത്ത് സംഘത്തിന്റെ ക്ഷേത്ര സന്ദര്‍ശനം

  മലപ്പുറം: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ കോട്ടക്കല്‍ പുത്തൂരില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ഗാനങ്ങളുടെ സീഡി പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് സംവിധായനും ആകാശവാണി ഗായകനുമായ കെ.എം.കെ. വെള്ളയില്‍ സമ്മേളന നഗരിയില്‍ നിര്‍വഹിച്ചു.  സമ്മേളന ജനറല്‍ കണ്‍വീനര്‍ മുസ്തഫാ ഹുസൈന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍, അബ്ദുറഹ്മാന്‍ പുളിക്കല്‍, സിറാജ് കെ.വി., അടാട്ടില്‍ മൂസ, അബ്ദുല്‍ കരീം എ, സെറ്റില്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.  
   

  read more...
 • പാലക്കാട് - മാധ്യമ പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

  പാലക്കാട്: ''ഇസ് ലാം സന്തുലിതമാണ്'' എന്ന പ്രമേയത്തിൽ ജനുവരി 22 ന് മുൻസിപ്പൽ  സ്റ്റേഡിയത്തിൽ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളന ത്തിന്റെ ഭാഗമായി മാധ്യമ  പ്രവർത്തകരുടെ ഒത്തുചേരൽ  സംഘടിപ്പിച്ചു. മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസി. അബ്ദുൽ ഹകീം  നദ് വി സംസാരിച്ചു. സെക്രടറി പി.എം. ബഷീർ മാസ്റ്റർ , സമ്മേളന ജനറൽ കൺവീനർ ബഷീർ ഹസൻ നദ് വി , അസി. കൺവീനർ എം.ദിൽഷാദ് അലി , എം. സുലൈമാൻ,പി. ലുഖ്മാൻ, അബ്ദു സലാം , നൗഷാദ് ആലവി, എന്നിവർ നേതൃത്വം നൽകി.
   

  read more...
 • ബഹുസ്വരതയെ അംഗീകരിക്കുന്നതാണ് ഇസ്‌ലാമിക ദര്‍ശനം - പി.സുരേന്ദ്രൻ

  കായംകുളം: മനുഷ്യനെ വേര്‍തിരിക്കുന്ന മതിലുകള്‍ക്ക് പകരം അവരെ കൂട്ടിയിണക്കുന്ന പാലങ്ങലാണ് പണിയേണ്ടതെന്ന് 'വ്യക്തി നിയമം, ജീവിത വീക്ഷണം' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കായംകുളത്ത് സംഘടിപ്പിച്ച ആശയസംവാദം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ മൗലികാവശങ്ങളായ കുടുംബ-വ്യക്തി നിയമങ്ങള്‍ വകവെച്ച് നല്‍കണമെന്നത് ലോകം അംഗീകരിച്ച തത്വമാണ്. അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്ക് നേരെയുള്ള അധികാര കേന്ദ്രങ്ങളുടെ കടന്നുകയറ്റ ശ്രമം അപകടകരമാണ്. സാമൂഹികാവസ്ഥയും മനുഷ്യത്വവും പരിഗണിച്ചുള്ള ധാര്‍മിക നിയമനിര്‍ദേശങ്ങളാണ് മതങ്ങള്‍ക്കുള്ളത്.

  read more...
 • പ്രൊഫഷണല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് ലോഗോ പുറത്തിറക്കി

  പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്‌ഐഒ, ജിഐഒ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ഡിസംബര്‍ 24ന് പാലക്കാട് ഫൈന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ലോഗോ പുറത്തിറക്കി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹഖീം നദ് വി   എസ്‌ഐഒ ജില്ലാ വൈസ് പ്രസി.വി.എം.നൗഷാദ് ആലവിക്ക് ലോഗോ കൈമാറി  പ്രകാശനം നിര്‍വഹിച്ചു. സന്തുലിതമായ ഇസ്‌ലാമിനെ അസന്തുലിതമായി അവതരിപ്പിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഇരകളാവുന്ന അഭ്യസ്ഥവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സംസ്‌കാരം വരച്ചു കാട്ടുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

  read more...
 • ഏക സിവില്‍ കോഡ്: മൗലികാവകാശങ്ങള്‍ക്കു  നേരെയുള്ള കടന്നു കയറ്റം- സമുദായ നേതൃ സംഗമം

  ആലുവ : ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റമാണെന്ന് ആലുവയില്‍ നടന്ന മുസ്‌ലിം നേതൃസംഗമം അഭിപ്രായപ്പെട്ടു. 'ഏക സിവില്‍ കോഡും മുസ്‌ലിം നേതൃത്വവും' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയാണ് സമുദായ നേതൃസംഗമം സംഘടിപ്പിച്ചത്.

  read more...