Ernakulam

 • ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ല - മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്‌വി

  കൊച്ചി: ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വിട്ടുവീഴ്ചക്കുമില്ലെ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്‌വി. ശരീഅത്ത് നിയമങ്ങളില്‍ ഒരു ഭേദഗതിയും അനുവദിക്കില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കുകയെന്ന ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കാന്‍ ഏത് ത്യാഗത്തിനും മുസ്‌ലിം സമൂഹം സന്നദ്ധമാണ്. പറവൂരില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  read more...
 • ജമാഅത്തെ ഇസ്‌ലാമി പൊതു സമ്മേളനം

  ആലുവ - ജനുവരി ഒന്നിന് പറവൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കമ്പനിപ്പടി യൂനിറ്റ് പൊതുസമ്മേളനം നടത്തി. ചൂര്‍ണ്ണിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.കെ.സലീം ഉദ്ഘാടനം ചെയ്തു. ആലുവ ഏരിയാ പ്രസിഡന്റ് കെ.കെ.അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷം വഹിച്ച പൊതു സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് സി.ഐ.ഹസ്സന്‍ സ്വാഗതവും സെക്രട്ടറി പി.ബി.അലിക്കുഞ്ഞ് നന്ദിയും പറഞ്ഞു.
   

  read more...
 • മുഹമ്മദ് നബി(സ) യുടെ ജീവിത സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കുക - സീറാ സമ്മേളനം

  പെരുമ്പാവൂര്‍ : പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ  ജീവിത പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശ ങ്ങള്‍ക്ക് സമകാലിക സമൂഹത്തില്‍ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും അത് സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ മുസ്‌ലിം സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഹമ്മദ് നബി(സ) സന്തുലിത ജീവിതത്തിന്റെ സമ്പൂര്‍ണ്ണ മാതൃക എന്ന തലക്കെട്ടില്‍ പെരുമ്പാവൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന സീറാ സമ്മേളനം ആഹ്വാനം ചെയ്തു.2017 ജനുവരി ഒന്നിന് പറവൂരില്‍ നടക്കാനിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി  നടന്ന സീറാ സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വിശുദ്ധ ഖുര്‍ആന്‍ ലോകത്തെ നരവംശ ശാസ്

  read more...
 • വംശീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തിന് ഇസ്‌ലാം നേതൃത്വം നല്‍കും :എം.ഐ അബ്ദുല്‍ അസിസ്        

  എറണാകുളം: വംശീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരെ ജനാധിപത്യ പോരാട്ടം നടത്താനുള്ള ആഹ്വാനമാണ് ദേശീയ, അന്തര്‍ദേശീയ സാഹചര്യമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.  യുദ്ധക്കൊതിയന്‍മാരും വംശവെറിയന്മാരുമാണ് ലോകത്തെ നയിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരുടെ ജീവിതത്തിന് ദുരിതം നല്‍കുന്ന ഏകാധിപതികളാണ് ഇന്ത്യ ഭരിക്കുന്നത്. ദുര്‍ബലമായ പ്രതിഷേധങ്ങളാണ് രാജ്യത്തുള്ളതെന്ന് ആശങ്കയുളവാക്കുന്നതാണ്.ഇവയ്‌ക്കെതിരായ ജനാധിപത്യ മുന്നേറ്റത്തിന് ലോകതലത്തില്‍ ഇസ്‌ലാമായിരിക്കും നേതൃത്വം നല്‍കുകയെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.കെ.

  read more...
 • ഏക സിവില്‍ കോഡ്: മൗലികാവകാശങ്ങള്‍ക്കു  നേരെയുള്ള കടന്നു കയറ്റം- സമുദായ നേതൃ സംഗമം

  ആലുവ : ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റമാണെന്ന് ആലുവയില്‍ നടന്ന മുസ്‌ലിം നേതൃസംഗമം അഭിപ്രായപ്പെട്ടു. 'ഏക സിവില്‍ കോഡും മുസ്‌ലിം നേതൃത്വവും' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയാണ് സമുദായ നേതൃസംഗമം സംഘടിപ്പിച്ചത്.

  read more...
 • ഏകസിവില്‍കോഡ് വിഷയത്തില്‍ ജനകീയ സംവാദം നടക്കണമെന്ന് വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

  കൊച്ചി:  ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഏകസിവില്‍കോഡ് സംബന്ധിച്ച് ജനകീയ സംവാദങ്ങള്‍ രാജ്യത്തുടനീളം നടക്കണമെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അസിസ്‌ററന്റ് അമീര്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. 2017 ജനുവരി 1 ന് പറവൂരില്‍ നടക്കുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  read more...
 • ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം ഇ-ബുള്ളറ്റിന്‍ പ്രകാശനം


  പറവൂര്‍: 2017 ജനുവരി 1 ന് പറവൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന ചലനം ഇബുള്ളറ്റിന്റെ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിര്‍വ്വഹിച്ചു. മന്നം ഇസ്‌ലാമിയാ കോളേജില്‍ നടന്ന പ്രകാശന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഫാറൂഖി, സമ്മേളന ജനറല്‍ കണ്‍വീനര്‍ കെ.കെ. സലീം, ജില്ലാ സമിതിയംഗം വി.എ.ഇബ്രാഹിംകുട്ടി, പറവൂര്‍ ഏരിയാ പ്രസിഡന്റ് എം.കെ. ജമാലുദ്ദീന്‍, മന്നം ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ എ.അനസ്, ചലനം എഡിറ്റര്‍ എം.എ. നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു

  read more...
 • നാടിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുവാന്‍ കൈകോര്‍ക്കുക പി.മുജീബുറഹ് മാന്‍

  വൈപ്പിന്‍: കാലങ്ങളായി നാം കാത്തു സൂക്ഷിച്ചു കൊണ്ടിരിക്കുന്ന പൈതൃകത്തേയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന ചില പ്രവണതകള്‍ അടുത്ത കാലത്തായി നാമ്പെടുത്ത് തുടങ്ങിയിരിക്കുന്നത്  കരുതിയിരിക്കണമെന്നു് ജമാഅത്തെ ഇസ് ലാമി അസി: അമീര്‍ പി.മുജീബുറഹ്മാന്‍. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന ഒരു മതത്തിനും ഇക്കാലത്ത് പ്രസക്തിയില്ല. മതത്തിലെ നല്ല പ്രവണതകളെ സ്വാംശീകരിക്കാനും തെറ്റായതിനെ പ്രതിരോധിക്കാനും കാലം നമ്മോട് ആവശ്യപ്പെട്ടു.

  read more...