Kasaragod

  • ജില്ലാ സമ്മേളനം സൗഹൃദ സമ്മേളനമായി.

    പടന്ന: പടന്നയിൽ നടന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം മതങ്ങളുടെ അതിർ വരമ്പുകളെ അപ്രസക്തമാക്കുന്ന രീതിയിൽ സൗഹൃദ സമ്മേളന വേദിയായി.

    പടന്ന മുണ്ടിയ ക്ഷേത്ര വളപ്പ് കൂടി ഉൾപ്പെടുന്നതായിരുന്നു ജില്ലാ സമ്മേളന നഗരി. പ്രദർശന സ്റ്റാളുകളും സാംസ്കാരിക സമ്മേളനവും നടന്നത് ക്ഷേത്രവളപ്പിലായിരുന്നു.

    read more...
  • ട്രംപ് മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നു: സആദത്തുല്ല ഹുസൈനി

    പടന്ന: മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നതാണ് അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റതോടെ സംഭവിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സആദത്തുല്ലാഹ് ഹുസൈനി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സമ്മേളനം പടന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    read more...
  • ഫോട്ടോഗ്രഫി മത്സരം, അവസാന തീയ്യതി ഫെബ്രുവരി 17

    കാസര്‍ഗോഡ്: 'ഇസ് ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍  ഫെബ്രുവരി 19 ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എസ്.ഐ.ഒ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.'കാസര്‍ഗോഡ്: അവഗണനയുടെ കാണാപുറങ്ങള്‍' എന്ന തലക്കെട്ടിലാണ് മത്സരം.വിഷയവുമായി ബന്ധപ്പെട്ട ജില്ലയോടുള്ള അവഗണനയുടെ ഭാഗമായിട്ടുള്ള ഏത് ചിത്രവും പകര്‍ത്താവുന്നതാണ്.ചിത്രങ്ങള്‍ ഫെബ്രുവരി 17 ന് മുന്‍പായി sioksd@gmail.com എന്ന മെയിലിലേക്കോ 9567754234 എന്ന  വാട്ട്‌സ് അപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.ചിത്രത്തോടൊപ്പം പേര്,സ്ഥലം,ഫോണ്‍ നമ്പര്‍എന്നിവ ഉള്‍പ്

    read more...
  • ഭരണകൂട ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും പ്രതിരോധം തീര്‍ക്കണം- വി ടി അബ്ദുല്ലക്കോയ തങ്ങള്‍

    കാസര്‍കോട്: സാമ്രാജ്യത്തത്തിനും, ഫാഷിസത്തിനും, ഭരണകൂട ഭീകരതക്കും, തീവ്രവാദത്തിനും, സാമൂഹിക അസമത്വത്തിനും, എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും സാധിക്കണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ് ഐ ഒ, ജി ഐ ഒ ജില്ലാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    read more...
  • വിശ്വാസികളിലെ ആത്മീയ വ്യതിചലനത്തിന് കാരണം മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടത്- ഇ എം മുഹമ്മദ് അമീന്‍

    പള്ളിക്കര: മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടതോടെയാണ് വിശ്വാസികളില്‍ ആത്മീയ വ്യതിചലനങ്ങളുണ്ടായതെന്ന് ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ട് ഇ എം മുഹമ്മദ് അമീന്‍ പറഞ്ഞു. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ കാഞ്ഞങ്ങാട് ഏരിയാ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടതോടെയാണ് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ മതപൌരോഹിത്യത്തിന് സാധിച്ചത്.  അസന്തുലിത മത വീക്ഷണങ്ങളാണ് തീവ്രതയും ഭീകരതയും വളരുന്നതിനുള്ള മണ്ണൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    read more...