Pathanamthitta

  • നീതി നിഷേധം സംഘർഷാന്തരീക്ഷം സൃഷ്ടിക്കും - നുസ്‌റത്ത് അലി സാഹിബ്‌

    ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അത് അക്രമപരമ്പരകളിലേക്കായിരിക്കും നയിക്കപ്പെടുക എന്ന് ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് അസി. അമീര്‍ നുസ്‌റത്ത് അലി സാഹിബ് പറഞ്ഞു. ഇസ്‌ലാം സന്തുലിതമാണ് എന്ന തലക്കെട്ടില്‍ അടൂര്‍ പാണംതുണ്ടില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജമാഅത്ത ഇസ്‌ലാമി പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    read more...
  • ജമാ അത്തെ ഇസ്ലാമി വനിത സംഗമം

    ജമാ അത്തെ ഇസ്ലാമി വനിത വിഭാഗം പത്തനംതിട്ട ഇസ് ലാമിക് സെന്ററിൽ വച്ച് വനിത സംഗമം നടത്തി സംസ്ഥാന പ്രസിഡണ്ട് സഫിയ അലി സംഗമം ഉൽഘാടനം നടത്തി. വനിത ജില്ലാ പ്രസിഡണ്ട് ഫസീല പി.എ. യുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ആത്മീയ വ്യതിചലനത്തിനെതിരെ ജാഗ്രത പാലിക്കുക എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ആർ.സി. സാബിറ സ്റ്റഡി ക്ലാസ്സെടുത്തു. സ്വാഗതം ഷിബിന നഹാസ് നടത്തി

    read more...
  • പത്തനംതിട്ട ഏരിയാ തല പ്രചാരോണോദ്ഘാടനം

    പത്തനംതിട്ട: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ഏരിയാ തല പ്രചാരോണോദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിൽ ജില്ലാ പ്രസിഡന്റ് ബഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു..ഏരിയാ പ്രസിഡൻറ് അബ്ദുൽ മന്നാൻ അധ്യക്ഷത വഹിച്ചു.ഇസ്‌ലാം സന്തുലിതമാണെന്ന വിഷയത്തിൽ ഫിറോസ് കൊച്ചി (കൊല്ലം ഉമയനല്ലൂർ ഇസ്‌ലാമിക കോളജ് പ്രിൻസിപ്പാൽ) മുഖ്യ പ്രഭാഷണം നടത്തി. വിശ്വസിക്കുന്നതിന് മുൻപ് വായിച്ചു മനസ്സിലാക്കി ചിന്തിക്കാൻ പറഞ്ഞ അത്ഭുത ഗ്രന്ഥമാണ് ഖുർആൻ എന്ന് അദ് ദേഹം പറഞ്ഞു. ഇസ് ലാമിക ദർശനത്തിനു രണ്ട് കണ്ണുണ്ട്. ഇഹലോകത്തിന്റെയും പരലോകത്തിന്റെ സന്തുലിതമായ അക കണ്ണും കാഴ്ചപ്പാടുമാണത്. സി. എ.

    read more...
  • പത്തനംതിട്ട സമ്മേളനം: സ്വഗത സംഘം രൂപീകരിച്ചു.

    പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി ജില്ലാപ്രവർത്തക കൺവൻഷൻ പത്തനംതിട്ട ഇസ് ലാമിക് സെൻററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബഷീർ ഫാറൂഖി അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം അബ്ദുൽ റഹിമാൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ അസീസ് വായ്പൂര് ഖുർആൻ ക്ലാസ് നടത്തി.അബ്ദുൽ മന്നാൻ അടൂർ സ്വാഗതവും അഷറഫലി പന്തളം നന്ദിയും പറഞ്ഞു. 2017 ഫെബ്രുവരി 12-നു അടൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് പൊതുയോഗങ്ങൾ, സെമിനാറുകൾ, ടേബിൾ ടോക്ക്, സൗഹൃദ സമ്മേളനങ്ങൾ, സ്ക്വാഡ്, വാഹന പ്രചാരണ ജാഥ എന്നിവ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബഷീർ ഫാറൂഖി അറിയിച്ചു.

    read more...
  • തിരുവല്ല ഏരിയാ സമ്മേളനം

    തിരുവല്ല: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള തിരുവല്ല ഏരിയാ സമ്മേളനം പായിപ്പാട്ടിൽ ജില്ലാ പ്രസിഡന്റ് ബഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി തൻസീർ മൗലവി കൊല്ലം മ്യഖ്യ പ്രഭാഷണം നടത്തി. എരിയാ പ്രസിഡന്റ് അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.റ്റി.എസ്.അബ്ദുൽ ഹമീദ് ഖിറാഅത്ത് നടത്തി. പായിപ്പാട് ഇസ്‌ലാമിക് സെന്റർ സെക്രട്ടറി നാസർ.എസ്.മുഹമ്മദ്, നസീർ പായിപ്പാട് എന്നിവർ പ്രസംഗിച്ചു.

    read more...
  • തിരുവല്ല ഏരിയാ പ്രചാരണോദ്ഘാടനം

    പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരുവല്ല ഏരിയ പ്രചാരണോദ്ഘാടനം തന്‍സീര്‍ മൗലവി നിവ്വഹിക്കുന്നു. പായിപ്പാട് വെച്ചായിരുന്നു പരിപാടി.
     

    read more...