Thiruvananthapuram

  • തിരുവനന്തപുരം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 26ന് മംഗലപുരം സൗഹൃദനഗരിയില്‍

    ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 26 ന് മംഗലപുരം സൗഹൃദനഗരിയില്‍ വെച്ച് നടക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി.അമീര്‍ ടി.ആരഫലി മുഖ്യ പ്രഭാഷണം നടത്തും. ശൈഖ് മുഹമ്മദ് കാരകുന്ന്, പി.മുജീബുറഹ്മാന്‍, പി.വി. റഹ്മാബി, കെ.എ. യൂസുഫ് ഉമരി, ഡോ. അബ്ദുസ്സലാം അഹ്മദ്, ശിഹാബ് പൂക്കോട്ടൂര്‍, ടി.ശാകിര്‍, സി.ടി, സുഹൈബ്, പി,റുക്‌സാന, വിഴിഞ്ഞം സഈദ് മുസ്‌ല്യാര്‍, ഇ.എം. നജീബ് എന്നിവര്‍ പങ്കെടുക്കും.
     

    read more...
  • ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മൗലികാവകാശ ലംഘനം -വനിതാ സെമിനാര്‍

    തിരുവനന്തപുരം: ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വനിതാ സെമിനാര്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ ഒന്നൊന്നായി ഹനിക്കുന്ന ഭരണകൂട നിലപാടിന്റെ ഭാഗമാണ് ഏക സിവില്‍കോഡിന് വേണ്ടിയിട്ടുള്ള മുറവിളിയെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വെസ് പ്രസിഡന്റ് എ.റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വനിതാ വിഭാഗം സംഘടിപ്പിച്ച 'സ്ത്രീ: നിയമം, നീതി, ഇസ്‌ലാം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എടുത്ത് നോക്കിയാല്‍ സ്ത്രീകള്‍ക്ക് നേ രെയുള്ള അതിക്രമം ഇരട്ടിയായിരിക്കുന്നു.

    read more...
  • സമകാലിക സാഹചര്യവും ഇന്ത്യന്‍ മുസ്‌ലിംകളും സെമിനാര്‍ ഡിസംബർ 18 ന്

    തിരുവനന്തപുരം: സമകാലിക സാഹചര്യവും ഇന്ത്യന്‍ മുസ്‌ലിംകളും സെമിനാര്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ തിരുവനന്തപുരം ബാലരാമപുരം ജീം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 2016 ഡിസംബര്‍ 18 രാവിലെ 10മണിക്ക് ആരംഭിക്കുന്ന സെമിനാര്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഹാഫിസ് അബ്ദുശ്ശുകൂര്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, എച്ച്.ശഹീര്‍ മൗലവി, മൗലവി വി.പി. സുഹൈബ് എന്നിവര്‍ സംബന്ധിക്കും.

     

    read more...