ഭരണകൂടങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെങ്കിൽ ജനം ഇടപെടണം

ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെും ഇല്ലെങ്കില്‍ അവരെ നേര്‍വഴിക്ക് നടത്തേണ്ട ബാധ്യത ജനങ്ങള്‍ക്കുണ്ടെും ജമാഅത്തെ ഇസ്ലാമി അമീര്‍ മൗലാനാ സയ്യിദ് ജാലാലുദ്ദീന്‍ അന്‍സര്‍ ഉമരി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതാക്കള്‍ക്ക് മലപ്പുറത്ത് നല്‍കിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം. കേരളത്തിലും തമിഴ് നാട്ടിലും ബംഗാളിലും അസമിലും പുതിയ ഭരണകൂടങ്ങള്‍ അധികാരമേറ്റിരിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കണം. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന്റെ ഗ്രൂപ്പിന്റെ ഭരണകൂടങ്ങളായി മാറരുത്. ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും ചില വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യു സമീപനമുണ്ടാവരുത്. 
(മാധ്യമം 2016 മെയ് 26)
Mangalam

മംഗളം 26.05.2016