കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

കോഴിക്കോട്: കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ വെബ് സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ലോഞ്ച് ചെയ്തു. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അവതരിപ്പിച്ച ഇരുനൂറോളം പ്രബന്ധങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. 24 മേഖലകളിലായിട്ടാണ് പ്രബന്ധങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന വെബ്‌സൈറ്റ് ഓരോ പ്രബന്ധവും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. കോണ്‍ഫറന്‍സിന്റെ മുഴുവന്‍ ചിത്രങ്ങളും സൈറ്റില്‍ ലഭ്യമാണ്. പ്രബന്ധങ്ങളെ കൂടാതെ ആമുഖ ലേഖനങ്ങളും അഭിമുഖങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഡി ഫോര്‍ മീഡിയയായണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍, പി.അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. muslimheritage.in എന്നാണ് സൈറ്റിന്റെ വിലാസം.