വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരളയുടെ പുതിയ അസിസ്റ്റന്റ് അമീറായി വി.ടി അബ്ദുല്ലക്കോയ തങ്ങളെ നിശ്ചയിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, പി.മുജീബുറഹ്മാന്‍ എന്നിവര്‍ക്ക് പുറമെയാണ് വി.ടി. അബ്ദുല്ലക്കോയ തങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കരേക്കാട് സ്വദേശിയായ വി.ടി അബ്ദുല്ലക്കോയ ജമാഅത്തെ ഇസ്ലാമിയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി, കേന്ദ്ര പ്രതിനിധി സഭാംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. വാടാനപള്ളി ഇസ്ലാമിയാ കോളെജ്, ദഅ്വാ കോളെജ് എന്നിവിടങ്ങളില്‍  പഠനം പൂര്‍ത്തിയാക്കി.