വര്‍ഗീയ ശക്തികള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ യോജിക്കണം: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: മുസ്‌ലിം സമുദായത്തെ ഉന്‍മൂലനം ചെയ്യാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ യോജിപ്പോടെ നീങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം അഭയാര്‍ത്ഥികളായി കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകമാനവികതയുടെ വാഹകരായ നാം മനുഷ്യകാശിക്ക് വേണ്ടി നിലകൊള്ളുന്നവരാകണം. വര്‍ഗീയതയെ മാനവികത കൊണ്ടും ജാതീയതയെ സാഹോദര്യം കൊണ്ടും നേരിടണമെന്നും അദ്ദേഹം പറഞ്ഞു.