ഖുര്‍ആന്‍ സമ്മേളനം ജൂൺ 25 ന് മലപ്പുറത്ത്

മലപ്പുറം: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരള, മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് എം.സി. നസീര്‍ ചെയര്‍മാനായും അബ്ദുറഹ്മാന്‍ ഫാറൂഖി ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.  സി.പി. മുഹമ്മദ് ഉമരി, വി. കുഞ്ഞിമരക്കാര്‍ (അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍), വി.പി. റഷീദ് (പ്രചാരണം), നാഫിഅ് (അക്കമഡേഷന്‍), പി.കെ. അബ്ദുല്‍ അസീസ് (റിസപ്ഷന്‍), യൂസുഫ് മാസ്റ്റര്‍ (പ്രതിനിധി), റുഖിയാ ഫാറൂഖി (വനിത), നദീര്‍ പൊന്നാനി (മീഡിയ).
ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ പൊന്നാനി കൊല്ലന്‍പടി എവറസ്റ്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക.   സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, തര്‍ബിയത് വകുപ്പ് നാസിം പി. അബ്ദുറഹ്മാന്‍, ജമാഅത്തെ മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാഗതസംഘം യോഗത്തില്‍ ജില്ലാ കോഡിനേറ്റര്‍ ഒ.പി. അസൈനാര്‍ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ ഫാറൂഖി നന്ദിയും പറഞ്ഞു.