ഉണ്യാല്‍ സംഘര്‍ഷം: രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണം

സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ മുസ്ലിം ലീഗും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണം. 2016 ആഗസ്ത് 28 ന് ഉണ്യാലിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നാടിന് ആപത്താണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 15 വര്‍ഷത്തിലധികമായി ഉണ്യാലില്‍ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഓരോ വീടുകളിലും ആസൂത്രിത ആക്രമണങ്ങളാണ് നടന്നത്. സാമ്പത്തികമായി തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇതിന്‍െറ പിന്നിലുണ്ട്. ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തുന്നവരെ നിയമത്തിന്‍െറ കീഴില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ തയാറാവണം.പ്രദേശത്ത് സമാധാന അവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള ഏത് ശ്രമത്തിനും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടാകും.