മഹല്ലുകൾ മാനവ ഐക്യത്തിന്റെ കേന്ദ്രങ്ങളാവണം

വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് സംഗമം വടക്കാങ്ങര സിദ്റ പാർക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

സാമ്രാജ്യത്വ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ പല കോണുകളിൽ നിന്നും നടക്കുമ്പോൾ മഹല്ലുകൾ മാനവ ഐക്യത്തിന്റെ കേന്ദ്രങ്ങളാവം.  ഉച്ചനീചത്വങ്ങളും വർഗ വർണ വ്യത്യാസങ്ങളും തിരിച്ചു കൊണ്ട് വരാനുള്ള അപകടകരമായ നീക്കങ്ങളെ ചെറുക്കുവാൻ മാനവരാശിയുടെ നന്മക്കായി മഹല്ല് കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും. മത ജാതി വ്യത്യാസമില്ലാതെ പരസ്‌പരം സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന ഇസ്‌ലാമിക പാരമ്പര്യം പുനരുജ്ജീവിപ്പിക്കുവാൻ നന്മയുടെ വഴിയിലേക്ക് ദിശാബോധമുള്ള പ്രാദേശിക കൂട്ടായ്മകൾ തയ്യാറായാൽ വിപ്ലവകരമായ മാറ്റമാണ് സമൂഹത്തിലുണ്ടാവുക. ആദർശാടിസ്ഥാനത്തിൽ മഹല്ലിന്റെ വളർച്ചാ വികാസത്തിൽ പങ്കാളികളാവുക.