വെറുപ്പിന്റെ അന്തരീക്ഷത്തെ സ്‌നേഹം കൊണ്ട് അഭിമുഖീകരിക്കുക

നമ്മുടെ നാട് ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതസന്ധിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനുള്ള ഒറ്റക്കെട്ടായ ശ്രമമാണ് ജമാഅത്തെ ഇസ്ലാമിയുടെ സമാധാനം മാനവികത കാമ്പയിന്‍ ആഹ്വാനം ചെയ്തത്. അസഹിഷ്ണുത അത് അശാന്തിയായി മാറി കാട്ടുതീ പോലെ വിനാശം വരുത്തി വച്ചു കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ ഒരു ചരിത്രഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. നമ്മളുയര്‍ത്തിപ്പിടിച്ച മഹിതമായ മൂല്യങ്ങള്‍ നാനാത്വത്തില്‍ ഏകത്വം , വൈവിധ്യങ്ങള്‍ , അതിലുള്ള കരുത്ത് ഒരു മലര്‍വാടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്ഥ പുഷ്പങ്ങള്‍ എല്ലാ വൈജാത്യങ്ങള്‍ക്കുമൊപ്പം ആ വൈജാത്യങ്ങളെ കരുത്താക്കി മാറ്റിയ നമ്മുടെ പാരമ്പര്യത്തെ അതിനു നേരെയുള്ള വെല്ലുവിളികളും കടുത്ത അപരാധങ്ങളുമാണ് രാജ്യത്തുടനീളം നടന്നു കൊണ്ടിരിക്കുന്നത്. ഏക സംസ്‌കാരം മതി , അധീശ വിഭാഗത്തിന്റെ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലുകള്‍ രാജ്യത്തിന്റെ സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈയിടെ രാജ്യത്തിലെ പ്രഗത്ഭരായ ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്കെഴുതിയ കത്തില്‍ പൊട്ടാന്‍ പോകുന്ന ഒരു ന്യൂക്ലിയര്‍ ബോംബിനോടാണ് നാടിന്റെ വെറുപ്പിന്റെ സാഹചര്യത്തെ ചിത്രീകരിച്ചത്. ഈ സാഹചര്യത്തെ മാറ്റിയെടുക്കാനുള്ള നിര്‍മ്മാണാത്മകമായ ഒരു പ്രവര്‍ത്തനാണ് ഈ കാമ്പയിനിലൂടെ ജമാഅത്തെ ഇസ്്‌ലാമി ഹിന്ദ് ഉദ്ദേശിച്ചിരുന്നത്. വെറുപ്പിന്റെ അന്തരീക്ഷത്തെ സ്‌നേഹം കൊണ്ട് അഭിമുഖീകരിക്കാന്‍ നമുക്ക് സാധിക്കണം. സ്‌നേഹം കൊണ്ടാണ് ആരോഗ്യമുള്ള സമൂഹങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും ആരോഗ്യമുള്ള കുടുംബങ്ങളുണ്ടാവുന്നതും ആരോഗ്യവും കരുത്തുമുള്ള രാജ്യമുണ്ടാവുന്നതും. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും നിരുപാധികമായ സ്‌നേഹം നമുക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമ്പോഴേ നാം ഒരു ജനതയായി മാറുകയുള്ളൂ. സ്‌നേഹരാജ്യത്തെ നിര്‍മ്മിക്കാന്‍ നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ നമുക്ക് സാധിക്കണം. രാജ്യ സ്‌നേഹമല്ല സ്‌നേഹരാജ്യമാണ് വേണ്ടത് എന്ന് ഒരു കവിവാക്യമാണ്. രാജ്യസ്‌നേഹമെന്ന പവിത്രമായ ആ പദം പോലും വെറുപ്പിന്റെ ഉപകരണമായി ഉപയോഗപ്പെടുത്തുന്ന ഒരു സാഹചര്യത്തിലൂടെ നാം കടന്നു നീങ്ങുകയാണ്. തീര്‍ച്ചയായും വെറുപ്പ് രാജ്യം ഭരിക്കുന്നതിനെ നാം കരുതിയിരിക്കണം.